തിരുവനന്തപുരം: സ്വാശ്രയപ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ സര്‍വകക്ഷിയോഗം ചേരുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. വിവിധ സ്വാശ്രയ കോളേജുകളെക്കുറിച്ച് പരാതികള്‍ ഏറിയ സാഹചര്യത്തിലാണിത്. ഇന്റേണല്‍ മാര്‍ക്കിനെക്കുറിച്ച് വൈസ്‌ചാന്‍സിലര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
നിയമസഭയിൽ വി.ഡി.സതീശന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കോളേജുകളിലെ മാനേജുമെന്റ് അതിക്രമങ്ങൾ തടയാൻ സ്റ്റുഡന്റ്സ് വെൽഫയർ കമ്മീഷൻ തുടങ്ങണമെന്നും ഈ കമ്മീഷന് സ്റ്റാറ്റ്യൂട്ടറി അധികരം നൽകണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
യെമനില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിനെ മോചിപ്പിക്കുന്ന കാര്യത്തില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ടെന്‍ മന്ത്രി എ.കെ ബാലന്‍ നിയമസഭയെ അറിയിച്ചു. ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത് എവിടെയാണെന്ന് അറിയില്ല. ഇക്കാര്യത്തില്‍ കത്തിടപാട് കൊണ്ട് കാര്യമില്ലെന്നും സര്‍വകക്ഷി സംഘം ദല്‍ഹിക്ക് പോകണമെന്നും കെ.എം മാണി ആവശ്യപ്പെട്ടു.
















