പാലക്കാട്: സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 27 ആയി. ഡെങ്കി പനി മൂലം ചികിത്സയിലായിരുന്ന പാലക്കാട് കണ്ണമ്പ്ര സ്വദേശി രഘുവാണ് ഇന്ന് മരിച്ചത്. ചികിത്സയിലായിരുന്ന രഘുവിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേക്ക് മാറ്റിയിരുന്നു.
പനി രൂക്ഷമായിരുന്ന കൂരാച്ചുണ്ടിന് പുറമേ കോഴിക്കോട് ജില്ലയിലെ മറ്റ് സ്ഥലങ്ങളിൽ കൂടി പനി പടർന്നു പിടിച്ചിട്ടുണ്ട്. ഇത് കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. ജില്ലയിലെ സർക്കാർ ആശുപത്രികളെല്ലാം പനിബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: