തലശ്ശേരി: തലശ്ശേരി ബ്രണ്ണന്‍ കോളേജിന്റെ സ്റ്റുഡന്റ്സ് മാഗസിനിൽ ദേശീയപതാകയെയും ദേശീയഗാനത്തെയും അപമാനിക്കുന്ന തരത്തിൽ ചിത്രങ്ങൾ ചേർത്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ വാർത്തസേമ്മളനത്തിൽ പറഞ്ഞു.
ദേശീയഗാനം സ്ക്രീനില്‍ വരുമ്പോള്‍ തിയേറ്ററിലെ കസേരകള്‍ക്ക് പിന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ട് പേരുടെ കാർട്ടൂണാണ് വിവാദമായിരിക്കുന്നത്. കോളേജിന്റെ നൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന് മാഗസിന് പുറത്തിറക്കിയിരിക്കുന്നത്. പെല്ലറ്റ് എന്ന് പേരിട്ടിരിക്കുന്ന മാസികയിൽ കസേരവിട്ട് എഴുന്നേല്ക്കുന്ന രാഷ്ട്രസ്നേഹം തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്നേഹം’ എന്ന അടിക്കുറിപ്പോടെയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സംഭവത്തിൽ പ്രതിഷേധിച്ച് എബിവിപിയുടെ നേതൃത്വത്തിൽ കോളജിൽ പ്രകടനം നടത്തി. അതേസമയം, വിവാദമായ രണ്ട് പേജുകൾ മാഗസിനിൽ നിന്ന് പിൻവലിക്കാൻ കോളജ് കൗൺസിൽ അടിയന്തര യോഗം തീരുമാനിച്ചു. മാഗസിനിലെ വിവാദമായ 12ഉം 84ഉം പേജുകളാണ് പിൻവലിക്കുന്നത്.
കോളജ് പ്രിൻസിപ്പൽ മുരളീദാസിന്റെ അധ്യക്ഷതയിൽ ചേർന്ന കോളജ് കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: