Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശുപത്രി നിയന്ത്രണ നിയമം നടപ്പായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 11:36 am IST
in Kerala

കൊച്ചി: ഹൃദ്രോഗ ചികിത്സയ്‌ക്കുള്ള സ്റ്റെന്റിന്റെ വില കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചെങ്കിലും സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികള്‍ ഈ ആനുകൂല്യം നല്‍കാതെ വന്‍ വെട്ടിപ്പു നടത്തുന്നു.

കേന്ദ്ര സര്‍ക്കാര്‍ 2010 ല്‍ നിര്‍ദ്ദേശിച്ച സ്വകാര്യ ആശുപത്രി സ്ഥാപന നിയന്ത്രണ നിയമം (ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌നിയമം) സംസ്ഥാനത്ത് നടപ്പാക്കാത്തതിനാല്‍ ആശുപത്രികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാവില്ല. ഇരു മുന്നണി സര്‍ക്കാരുകളും സ്വകാര്യ ആശുപത്രികളുമായി നടത്തിയ ഒത്തുകളി മൂലമാണ് നിയമം ആറ് വര്‍ഷം കഴിഞ്ഞും നടപ്പാക്കാത്തത്.

”സ്റ്റെന്റിന്റെ വിലക്കുറവ് ജനങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന പരാതി ശരിയായിരിക്കാം. എന്നാല്‍, നിലവില്‍ കേരളത്തിലെ നിയമപ്രകാരം സ്വകാര്യ ആശുപത്രികളില്‍ ഒരു പരിശോധനയും സാധ്യമല്ല,” ആരോഗ്യ വകുപ്പിലെ ഉന്നതോദ്യോഗസ്ഥന്‍ ജന്മഭൂമിയോട് പറഞ്ഞു. ഇവിടെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം നടപ്പാക്കിയിട്ടില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹൃദ്രോഗ ചികിത്സ നടത്തുന്ന രോഗികളില്‍ നിന്ന് ഒന്നര ലക്ഷം രൂപ വരെ ആശുപത്രികള്‍ വാങ്ങിയിരുന്നത് സ്റ്റെന്റിന്റെ വില പറഞ്ഞാണ്.

ഈ ഉപകരണത്തിന് പരമാവധി 29,000 രൂപയേ ഈടാക്കാവൂ എന്നാണ് കേന്ദ്ര നിര്‍ദ്ദേശം. ഇത് പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ ദല്‍ഹി, ഹരിയാന, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധന നടത്തി. കേരളത്തില്‍ ഇങ്ങനെ പരിശോധിക്കാനോ ആശുപത്രികളെ നിയന്ത്രിക്കാനോ സംവിധാനമില്ല. സ്റ്റെന്റ് വില കുറച്ചിട്ടും സംസ്ഥാനത്ത് ആശുപത്രികള്‍ ഹൃദയ ശസ്ത്രക്രിയക്ക് അമിത തുക ഈടാക്കുന്നുവെന്ന് ആക്ഷേപം വ്യാപകം. ഓപ്പറേഷന്‍ തീയേറ്റര്‍ ചാര്‍ജ്, ഡോക്ടര്‍ ഫീസ് തുടങ്ങിയ ഇനങ്ങളില്‍ വര്‍ദ്ധന വരുത്തി പഴയ നിരക്ക് ഈടാക്കുന്നു. ഇതേക്കുറിച്ച് ആരോഗ്യ മന്ത്രിക്കും വകുപ്പിനും ഉപഭോക്തൃ കോടതിയിലും പരാതികളെത്തി.

ഡ്രഗ്‌സ് ആന്‍ഡ് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുമാണ് മറ്റു സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തിയത്. നാഗ്പൂര്‍, പൂനെ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പരിശോധന നടത്തി, ചില ആശുപത്രി നടത്തിപ്പുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അമിത ഫീസ് തിരികെ കൊടുക്കുക, അല്ലെങ്കില്‍ നടപടി നേരിടുക എന്നാണ് അറിയിച്ചിട്ടുള്ളത്.

കേന്ദ്ര നിയമം 2010ല്‍, കേരളത്തില്‍ ഒത്തുകളി

കേന്ദ്ര സര്‍ക്കാര്‍ 2010ല്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം പാസാക്കി. സംസ്ഥാനങ്ങള്‍ നിയമമുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചു. ഏഴു വര്‍ഷം, രണ്ടു സര്‍ക്കാര്‍ മാറി വന്നിട്ടും കേരളത്തില്‍ നടപ്പായില്ല. രാജസ്ഥാന്‍, യുപി, അരുണാചല്‍, ഹിമാചല്‍, സിക്കിം, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങള്‍ 2012 ല്‍ നിയമമുണ്ടാക്കി.

കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ 2016 ലെ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് ബില്‍ നിയമസഭയില്‍ കൊണ്ടുവന്നു. പാസാക്കിയില്ല. പിണറായി സര്‍ക്കാര്‍ നിയമം ബജറ്റ് സമ്മേളനത്തില്‍ പാസാക്കുമെന്നു പറഞ്ഞെങ്കിലും ഒന്നുമായിട്ടില്ല. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ സമ്മര്‍ദ്ദവും ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎയുടെ നിബന്ധനകളുമാണ് തടസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.