ന്യൂദല്‍ഹി: തെരുവുനായകളുടെ ആക്രമണത്തിനിരയാകുന്നവര്‍ക്ക് നാലാഴ്ചയ്‌ക്കം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 24 പരാതികളില്‍ 33.37 ലക്ഷം രൂപ കൈമാറണമെന്നാണ് നിര്‍ദ്ദേശം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷായ ബെഞ്ചാണ് ഉത്തരവിട്ടത്.
ജസ്റ്റിസ് സിരിജഗന്‍ കമ്മറ്റി ശുപാര്‍ശ ചെയ്ത നഷ്ടപരിഹാരം നല്‍കാന്‍ തയ്യാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. തെരുവ് നായ്‌ക്കള്‍ക്ക് അഭയകേന്ദ്രം ഒരുക്കാന്‍ സര്‍ക്കാരിന് നിയമപരമായ ബാധ്യത ഉണ്ടെന്ന് കോടതി പറഞ്ഞു.
ഇക്കാര്യത്തില്‍ നാലാഴ്ചയ്‌ക്കകം സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മനുഷ്യനേക്കാള്‍ അവകാശം തെരുവ്‌നായ്‌ക്കള്‍ക്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും സുപ്രീംകോടതി വിശദീകരിച്ചു.
















