തിരുവനന്തപുരം: ദക്ഷിണ വ്യോമസേനാ കമാന്‍ഡ് മേധാവിയായി എയര്‍ മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ബദൂരിയ ചുമതലയേറ്റു. ആക്കുളം വ്യോമസേനാ ആസ്ഥാനത്ത് ചടങ്ങില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുകയും തുടര്‍ന്ന് ദക്ഷിണ വ്യോമസേനയുടെ മേധാവിയായി ചുമതല ഏറ്റെടുക്കുകയും ചെയ്തു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഇദ്ദേഹം 1980 ജൂണ്‍ 15നാണ് ഭാരതീയ വ്യോമസേനയില്‍ സ്വാഡ് ഓഫ് ഓണര്‍ ബഹുമതിയോടെ കമ്മീഷന്‍ ചെയ്തത്.
ബംഗ്ലാദേശ് കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളേജില്‍ നിന്ന് പ്രതിരോധ പഠനത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.സെന്‍ട്രല്‍ വ്യോമസേനാ ആസ്ഥാനത്ത് എയര്‍ സ്റ്റാഫ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുള്ള എയര്‍മാര്‍ഷല്‍ ന്യൂദല്‍ഹി വ്യോമസേന ആസ്ഥാനത്ത് ഡപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫായിരുന്നു.
















