തിരുവന്തപുരം: ബജറ്റ് അവതരണം ജനാധിപത്യത്തിലെ കറുത്ത ദിനമായി മാറിയെന്ന് ഒ.രാജഗോപാല്‍. ബജറ്റ് ചോര്‍ന്നതിനെതുടര്‍ന്ന് ബജറ്റ് അവതരണം ബഹിഷ്‌കരിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റ് ചോര്‍ന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ഇടത് സര്‍ക്കാരിന്റെ മറ്റൊരു ഭരണവീഴ്ചയും പിടിപ്പുകേടുമാണ് ഇത് സൂചിപ്പിക്കുന്നത്. ഉത്തരവാദിത്വം ഏറ്റെടുത്ത് ഭരണാധികാരികള്‍ സ്ഥാനം ഒഴിയുകയാണ് വേണ്ടത്.
















