താമരശ്ശേരി: ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘ചേര്‍ന്നു വരൂ, ഒരുമിച്ചു നീങ്ങാം’ എന്ന മതമേലധ്യക്ഷന്മാരുമായുള്ള സ്‌നേഹ സന്ദര്‍ശന പരിപാടിയുടെ ഭാഗമായി താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍, താമരശ്ശേരി യാക്കോബായ സഭാ അദ്ധ്യക്ഷന്‍ പൗലോസ് മാര്‍ ഐറേനിയോസ് തിരുമേനി എന്നിവരെ സന്ദര്‍ശിച്ചു.
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി നടപ്പാക്കിയ പദ്ധതികളും അവര്‍ക്കുണ്ടായ നേട്ടങ്ങളും വിശ്വാസികളില്‍ എത്തിക്കുക, മതമേലധ്യക്ഷന്മാരുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുക, ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മാര്‍ക്‌സിസ്റ്റ്, കോണ്‍ഗ്രസ്സ് നിലപാടുകളെ ചെറുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് യാത്ര നടത്തുന്നത്. ഫെബ്രുവരി ആറിന് തിരുവനന്തപുരത്തു നിന്നാണ് യാത്ര ആരംഭിച്ചത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. സുലൈമാന്‍, ജില്ല പ്രസിഡണ്ട് അഡ്വ. മുഹമ്മദ് റിഷാല്‍, ജനറല്‍ സെക്രട്ടറി ജോണി കുമ്പുളുങ്കല്‍, സംസ്ഥാന കമ്മിറ്റി അംഗം ഡെനി ജോസ് വെളിയത്ത്, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഗിരീഷ് തേവള്ളി എന്നിവരും ജിജി ജോസഫിന് ഒപ്പമുണ്ടായിരുന്നു.
















