തിരുവനന്തപുരം: കേന്ദ്ര യുവജന കായിക മന്ത്രാലയത്തിനു കീഴിലുള്ള സംസ്ഥാനത്തെ നെഹ്റു യുവകേന്ദ്ര ഓഫീസുകളില്‍ 354 വോളന്റിയര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ ഗ്രാമങ്ങളില്‍ പ്രചരിപ്പിക്കുകയാണ് വോളന്റിയര്‍മാരുടെ മുഖ്യചുമതല.
ജില്ലാ കളക്ടര്‍മാര്‍ ചെയര്‍മാനായിട്ടുള്ള സമിതി നടത്തുന്ന ഇന്റര്‍വ്യു വഴിയാണ് നിയമനം. താത്പര്യമുള്ള പത്താംക്ലാസ് പാസായ 18നും 29 മധ്യേ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ജില്ലയിലെ നെഹ്റു യുവ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടുകയോ 0471-2301206 എന്ന നമ്പരില്‍ വിളിക്കുകയോ ചെയ്യാവുന്നതാണെന്ന് സ്റ്റേറ്റ് ഡയറക്ടര്‍ എം. സദാചാരവേല്‍ അറിയിച്ചു.
















