ആലപ്പുഴ: മത്സ്യമേഖലയേയും പ്രത്യേകിച്ച് ധീവര സമുദായത്തെയും അവഗണിക്കുന്ന ബജറ്റാണ് മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ പറഞ്ഞു. ധനമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും താല്‍പ്പരൃമുളള മേഖലയിലും മലബാര്‍ മേഖലക്കുമാണ് ബജറ്റിന്റെ പ്രയോജനം ലഭിക്കുകയുളളൂ.
പണ്ഡിറ്റ് കറുപ്പന്‍ സ്മാരകത്തിന് സഹായധനം ചോദിച്ചിട്ട് അനുവദിച്ചില്ലെന്നും ദിനകരന്‍ പറഞ്ഞു. കറുപ്പനെയും, സമുദായത്തെയും അവഗണിക്കുകയും അവഹേളിക്കുകയാണ് ചെയ്തത്. ധീവര സമുദായത്തിന് അമ്പലപ്പുഴയില്‍ കോളേജിന് അപേക്ഷ നല്‍കിയെങ്കിലും പരിഗണിച്ചില്ലെന്നും ദിനകരന്‍ പറഞ്ഞു.
മത്സ്യമേഖലയെ പൂര്‍ണ്ണമായി തഴഞ്ഞതായി മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് ലാല്‍ കോയിപറമ്പില്‍ പറഞ്ഞു. പ്രകടനപത്രികയില്‍ പറഞ്ഞ ഒരു കാരൃവും പാലിക്കപ്പെട്ടില്ലെന്നും ലാല്‍ പറഞ്ഞു.
















