Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കടുവകളെ കൂട്ടിലടയ്‌ക്കാന്‍ കോഹ്‌ലിക്കൂട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 10:18 pm IST
in Sports

ബര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ഇന്ന് ടീം ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഗ്രൂപ്പ് ബിയില്‍ നിന്ന് ഒന്നാമതായാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അവസാന നാലില്‍ എത്തിയത്. കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടില്‍ ജയിച്ച ഇന്ത്യ ഒന്നില്‍ തോറ്റു. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെയും അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയും പരാജയപ്പെടുത്താന്‍ കഴിഞ്ഞ ഇന്ത്യ രണ്ടാം കളിയില്‍ ശ്രീലങ്കയോടാണ് അടിയറവു പറഞ്ഞത്.

അതേസമയം ബംഗ്ലാദേശ് ഓസ്‌ട്രേലിയയെയും ന്യൂസിലാന്‍ഡിനെയും മറികടന്നാണ് അവസാന നാലില്‍ എത്തിയത്. ആദ്യ കളിയില്‍ ഇംഗ്ലണ്ടിനോട് തോറ്റുതുടങ്ങിയ ബംഗ്ലാദേശിന്റെ ഒാസ്‌ട്രേലിയക്കെതിരായ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചു. നിര്‍ണായകമായ മൂന്നാം കളിയില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കുകയും ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയും ചെയ്തതോടെയാണ് ബംഗ്ലാദേശ് സെമിയിലെത്തിയത്. ആദ്യമായാണ് ബംഗ്ലാദേശ് ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്നത്.

ഇന്നത്തെ മത്സരത്തില്‍ മുന്‍തൂക്കം ഇന്ത്യയ്‌ക്കുതന്നെയാണ്. ബംഗ്ലാദേശിനെ അപേക്ഷിച്ച് കരുത്തുറ്റ ബാറ്റിങ്-ബൗളിങ് നിര ഇന്ത്യക്ക് സ്വന്തം. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍-രോഹിത് ശര്‍മ്മ മികച്ച ഫോമില്‍. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ചുറി കൂട്ടുകെട്ട് ഇവര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തില്‍ രോഹിത് ശര്‍മ്മക്ക് മികച്ച പ്രകടനം നടത്താനായില്ലെങ്കിലും പാക്കിസ്ഥാനെതിരെയും ശ്രീലങ്കക്കെതിരെയും നേടിയ അര്‍ദ്ധസെഞ്ചുറികള്‍ താരത്തിന് ആത്മവിശ്വാസമേകും.

ഒരു സെഞ്ചുറിയും രണ്ട് അര്‍ദ്ധസെഞ്ചുറികളുമടക്കം ടൂര്‍ണമെന്റില്‍ 271 റണ്‍സുമായി ധവാനാണ് റണ്‍ വേട്ടയില്‍ ഒന്നാമത്. ഇവര്‍ക്കു പുറമെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, യുവരാജ്, ധോണി എന്നിവരും മികച്ച ഫോമിലാണ്. ഇതിന് പുറമെയാണ് ഓള്‍ റൗണ്ടര്‍ ഹാര്‍ദിക്പാണ്ഡ്യയുടെ സാന്നിധ്യം. ബൗളിങ് നിരയും അതിശക്തം. ശ്രീലങ്കക്കെതിരെ ബൗളര്‍മാര്‍ തിളങ്ങിയില്ലെങ്കിലും പാക്കിസ്ഥാനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും മികച്ച പ്രകടനമാണ് നടത്തിയത്. ഭുവനേശ്വര്‍കുമാര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് പേസര്‍മാര്‍. കഴിഞ്ഞ മത്സരത്തിലെന്നപോലെ ഇന്നും ഉമേഷ് പുറത്തിരിക്കാനാണ് സാധ്യത. പകരം ആര്‍. അശ്വിന്‍ ഇറങ്ങിയേക്കും.

മറുവശത്ത് ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെയാണ് ബംഗ്ലാദേശ് സെമിയിലെത്തിയിട്ടുള്ളതെങ്കിലും അവരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഓസ്‌ട്രേലിയയുടെ രണ്ട് കൡകള്‍ മഴയില്‍ ഒലിച്ചുപോയതും അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റതുമാണ് ബംഗ്ലാദേശിനെ ആദ്യമായി സെമിയിലേക്ക് നയിച്ചത്.

മികച്ച ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും ഓള്‍ റൗണ്ടര്‍മാരും ടീമിലുണ്ടെങ്കിലും അവസരത്തിനൊത്തുയരാന്‍ കഴിയാത്തതാണ് തിരിച്ചടിയാകുന്നത്.

ഓപ്പണര്‍ തമിം ഇഖ്ബാല്‍ ഒരു സെഞ്ചുറിയും ഒരു അര്‍ദ്ധസെഞ്ചുറിയും നേടി മികച്ച ഫോമിലാണ്. ന്യൂസിലാന്‍ഡിനെതിരായ നിര്‍ണായക മത്സരത്തില്‍ തുടക്കത്തിലെ തകര്‍ച്ചക്കുശേഷം തകര്‍പ്പന്‍ സെഞ്ചുറികളുമായി കളംനിറഞ്ഞ ഷാക്കിബ് അല്‍ ഹസ്സനും മഹ്മദുള്ളയും ഫോമിലേക്കുയര്‍ന്നു. എന്നാല്‍ സൗമ്യ സര്‍ക്കാറും, സാബിര്‍ റഹ്മാനും മുഷ്ഫിഖര്‍ റഹിമും ഇതുവരെ മികച്ച പ്രകടനം നടത്തിയിട്ടില്ല. മഷ്‌റഫെ മൊര്‍താസയാണ് പേസര്‍മാരിലെ പ്രധാനി. ഒപ്പം തസ്‌കിന്‍ അഹമ്മദും മുസ്താഫിസുര്‍ റഹ്മാനും റൂബല്‍ ഹസ്സനും മികച്ച ബൗളര്‍മാരാണ്. മൊസാഡെക് ഹസ്സനും ഷാക്കിബുമാണ് സ്പിന്നര്‍മാര്‍.

എന്നാല്‍ ഒടുവില്‍ കളിച്ച അഞ്ചെണ്ണത്തില്‍ കൂടുതല്‍ വിജയം ബംഗ്ലാദേശിനാണ്. മൂന്നെണ്ണം ബംഗ്ലാദേശ് നേടിയപ്പോള്‍ ഇന്ത്യന്‍ വിജയം രണ്ടില്‍ ഒതുങ്ങി. തുടര്‍ച്ചയായ രണ്ടാം ഫൈനലിന് ഇന്ത്യയും ആദ്യ ഫൈനലിന് ബംഗ്ലാദേശും കച്ചമുറുക്കുമ്പോള്‍ പോരാട്ടം ആവേശകരമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

Kerala

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

Kerala

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

Kerala

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

India

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

പുതിയ വാര്‍ത്തകള്‍

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.