തൊടുപുഴ: പാറക്കടവ് കോളനിയില്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചതിനെതിരെ സിപിഎമ്മും പാര്‍ട്ടി പത്രവും വിമര്‍ശനമുന്നയിച്ചത് ഫലം കണ്ടില്ല. മന്ത്രിയുടെ പരിപാടിക്ക് വാര്‍ഡ് കൗണ്‍സിലര്‍ നിര്‍മ്മല ഷാജി ഉള്‍പ്പെടെ എല്ലാ ജനങ്ങളെയും ബിജെപി പ്രവര്‍ത്തകര്‍ ക്ഷണിച്ചിരുന്നു.
പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് സിപിഎം രഹസ്യമായി നിര്‍ദ്ദേശവും നല്‍കിയിരുന്നു. മന്ത്രി പങ്കെടുത്ത ചടങ്ങില്‍ കോളനിക്കാര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി പത്രത്തില്‍ മന്ത്രിക്ക് നിവേദനം നല്‍കാന്‍ ആരും എത്തിയില്ലെന്ന് വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിപിഎം പാനലില്‍ നിന്ന് വിജയിച്ച വാര്‍ഡ് കൗണ്‍സിലര്‍ നിര്‍മ്മല ഷാജിയുടെ ഭര്‍ത്താവ് ഷാജി മന്ത്രി പൊന്‍രാധാകൃഷ്ണനെ കാണുകയും മൂന്ന് നിവേദനം നല്‍കുകയും ചെയ്തു. ഇത് പാര്‍ട്ടിപ്പത്രം ബോധപൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു
















