തൊടുപുഴ: ഇടവെട്ടി: വലിയ തോട്ടിലെ മാലിന്യം തൊഴിലുറപ്പ് തൊഴിലാളികള്‍ നീക്കി. തൊണ്ടിക്കുഴ സ്‌കൂളിന് സമീപത്തെ പാലത്തിലാണ് മാലിന്യം അടിഞ്ഞ് കിടന്നിരുന്നത്. ഇത് സംബന്ധിച്ച് ഒന്നര ആഴ്ച മുമ്പ് ജന്മഭൂമി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട വാര്‍ഡ് മെമ്പര്‍ ടി എം മുജീബ് സംഭവത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്നാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ മാലിന്യം നീക്കിയത്. മഴയില്‍ ശക്തമായ രീതിയില്‍ വെള്ളം ഒഴുകിയെത്തിയതോടെ പാലത്തിന്റെ തൂണുകളില്‍ മരകമ്പുകള്‍ തടഞ്ഞ് നിന്ന് പിന്നീട് ഇവയില്‍ മാലിന്യം കുന്ന് കൂടുകയായിരുന്നു. പകര്‍ച്ച വ്യാധികള്‍ പടരുന്ന സമയത്ത് നിരവധി ആളുകള്‍ ഈ വെള്ളം ഉപയോഗിക്കുന്നത് മനസ്സിലാക്കി മെമ്പര്‍ എത്രയും വേഗം ഇവ നീക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.
















