ന്യൂദല്‍ഹി:കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസിനെ ഇന്ത്യക്കെതിരായ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കുളള ഓസീസ് ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തി. പരിക്കേറ്റ മിച്ചല്‍ മാര്‍ഷിന് പകരമാണ് സ്‌റ്റോയ്‌നിസിനെ ടീമിലെടുത്തത്.
ഇന്തന്‍ മണ്ണിലെ പരിചയം കണക്കിലെടുത്താണ് സ്‌റ്റോയ്‌നിസിനെ ടീമിലെടുത്തതെന്ന് ഓസീസിന്റെ ചീഫ് സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഐപിഎല്‍ ട്വന്റി ട്വന്റി ലീഗില്‍ സ്‌റ്റോയ്‌നിസ് പഞ്ചാബ് കിംഗ്‌സ് ഇലവനുവേണ്ടി ഏഴുമത്സരങ്ങള്‍ കളിച്ചു.2015 ല്‍ ഓസ്‌ട്രേലിയന്‍ എ ടീമിനൊപ്പം സ്‌റ്റോയ്‌നിസ് ഇന്ത്യയില്‍ പര്യടനം നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരേ ഏകദിനം കളിച്ച സ്‌റ്റോയ്‌നിസ് ഇതു വരെ ടെസ്റ്റ് ക്യാപ് അണിഞ്ഞിട്ടില്ല.
തോളിന് പരിക്കേറ്റ മിച്ചല്‍ മാര്‍ഷ് നാട്ടിലേക്ക് മടങ്ങും.പൂനെയിലും ബെംഗ്‌ളുരുവിലും നടന്ന ടെസ്റ്റില്‍ മാര്‍ഷിന് മികവ് കാട്ടാനായില്ല.നാലു ഇന്നിംഗ്‌സിലായി മാര്‍ഷിന് 48 റണ്‍സേ നേടാനായെള്ളു.
















