Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുഖ്യമന്ത്രിക്ക് ഖേദത്തോടെ ഒരു ഹിന്ദു വിശ്വാസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 08:21 am IST
in Vicharam

അങ്ങ് കേരളത്തിലെ ഒരു പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തിന്റെ ഭരണത്തലവനാണ്. കുറച്ച് ദിവസങ്ങളായി അങ്ങ് നടത്തിക്കൊണ്ടിരിക്കുന്ന പരാമര്‍ശങ്ങള്‍ (അങ്ങ് മാനിക്കാത്ത) ഒരു ഹിന്ദുവെന്ന നിലയ്‌ക്ക് എന്നെ വളരെയധികം ആശങ്കപ്പെടുത്തുന്നതിനാലാണ് ഇങ്ങനെയൊരു കത്ത്.

ചീമേനിയിലെ തുറന്ന ജയിലില്‍ ഗോപൂജ നടത്തിയതിനെ അങ്ങ് വളരെ രൂക്ഷമായ രീതിയില്‍ സഭ്യമല്ലാത്ത ഭാഷയില്‍ വിമര്‍ശിച്ചു. ജനാധിപത്യ സംവിധാനത്തില്‍ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമായ വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ബാധ്യതസ്ഥനായ ഭരണാധികാരിക്ക് യോജിച്ച പ്രതികരണമായിരുന്നില്ല അത്. കുറ്റവാളികളെ തുറന്ന ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നതുതന്നെ അവരില്‍ സാത്വികത വളര്‍ത്തി സ്വഭാവത്തില്‍ തിരുത്തല്‍ വരുത്താനാണല്ലോ.

ഗോപൂജക്ക് സംസ്‌കാരത്തോളംപഴക്കമുണ്ട്. ഭാരതത്തില്‍ മാത്രമല്ല ഈജിപ്തിലും അത് നടന്നതായി കാണുന്നു. ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്നിവയൊക്കെ താങ്കള്‍ക്ക് അരോചകമായിരിക്കാം. എന്നാല്‍ ഹിന്ദുക്കള്‍ക്ക് ഗോവ് മാതാവാണ്, കാമധേനുവാണ്. അങ്ങയുടെ മറ്റൊരു സഖാവ് പണ്ടൊരിക്കല്‍ ഗോവ് മാതാവാണെങ്കില്‍ പിതാവാരാണെന്ന് ചോദിച്ച് പരിഹസിച്ചത് ഓര്‍മവരുന്നു. മൃഗീയത മുന്നിട്ടുനില്‍ക്കുന്നവര്‍ക്ക് ഒന്നിന്റെയും മഹത്വം മനസിലാവില്ല.

അങ്ങ് ചോദിച്ചത് പശുവിന്റെ രൂപത്തില്‍ ഈശ്വരന്‍ വന്നോ എന്നാണല്ലോ. ഹിന്ദുക്കള്‍ വിശ്വസിക്കുന്നത് പശുവിന്റെ രൂപത്തില്‍ മാത്രമല്ല സര്‍വചരാചരങ്ങളിലും ഈശ്വരന്‍ കുടികൊള്ളുന്നു എന്നാണ്. മനുഷ്യവര്‍ഗത്തിന് ആദ്യമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞ മൃഗമാണ് പശു. അതിന്റെ വിസര്‍ജ്യം പോലും പ്രയോജനപ്രദമാണെന്ന് അനുഭവപ്പെട്ടപ്പോള്‍ പശുവിനെ മാതാവിനൊപ്പം ആരാധിക്കാന്‍ തുടങ്ങി. പ്രയോജനമുള്ളതിനെ പൂജിക്കുകയെന്ന് കാള്‍ മാര്‍ക്‌സും പറഞ്ഞിട്ടുണ്ടല്ലോ.

മംഗലാപുരത്തെ അങ്ങയുടെ പ്രസംഗം ടിവിയില്‍ കണ്ടു. ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്നീ പദങ്ങളെ പരിഹസിച്ചും ഇന്ദ്രനും ചന്ദ്രനും തന്നെ തടുക്കാനാവില്ലെന്നുമൊക്കെ വെല്ലുവിളിക്കുമ്പോള്‍ ആ മുഖഭാവം ഭയപ്പെടുത്തുന്നതായിരുന്നു. കംബോഡിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി പോള്‍പോട്ടിന്റെ മുഖലക്ഷണങ്ങളുള്ള അങ്ങ് മുഖ്യമന്ത്രിയായതിനുശേഷം ചില മാറ്റങ്ങളൊക്കെ വരുന്നതായി തോന്നിയിരുന്നെങ്കിലും അതൊക്കെ വെറുതെയാണെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു.

ഹിന്ദുക്കളുടെ വിശ്വാസം സമ്പുഷ്ടവും സത്യവും ശാസ്ത്രീയവുമാണ്. മനുഷ്യരാശിയെ മാത്രമല്ല, ജീവജാലങ്ങളെയും അത് ഉള്‍ക്കൊള്ളളുന്നു. അതുകൊണ്ടാണ് ഗോവ് കാമധേനുവും മാതാവുമൊക്കെയാവുന്നത്. പൊന്‍മുട്ടയിടുന്ന താറാവിനെ കൊന്നുതിന്നുന്ന സംസ്‌കാരം ഹിന്ദുവിന്റേതല്ല.

പ്രപഞ്ചത്തിലെ അനന്തമായ ശാസ്ത്രസത്യങ്ങളുടെ ഉപജ്ഞാതാക്കളും സൂക്ഷിപ്പുകാരുമാണ് ഹിന്ദുക്കള്‍ അഥവാ സനാതനധര്‍മവിശ്വാസികള്‍. ഹിന്ദു എന്ന വാക്കുപോലും അങ്ങേക്ക് വെറുപ്പായിരിക്കാം. ഒരു മാന്ത്രികനെപ്പോലെ ആകാശവും ഭൂമിയും സൂര്യചന്ദ്രന്മാരെയും സൃഷ്ടിക്കുന്നതല്ല ഈശ്വരന്‍. ആണെന്നു കരുതുന്ന ചില വിശ്വാസികളുണ്ട്. അവരെ അങ്ങ് പരിഹസിക്കില്ല.

സ്വന്തം രാഷ്‌ട്രീയ തത്വശാസ്ത്രത്തിന് നിരക്കാത്തതാണെങ്കിലും ഹിന്ദു ആരെന്നും എന്താണെന്നും അറിയാന്‍ ശ്രമിക്കൂ. ഇതിനുപകരം ജല്‍പ്പനം നടത്തുന്നത് മുഖ്യമന്ത്രിയെന്ന നിലയ്‌ക്ക് ചേരില്ല. ആര്‍ഷധര്‍മത്തില്‍ ജനിച്ച വ്യക്തിയെന്ന നിലയ്‌ക്ക് ഇത്രയെങ്കിലും അങ്ങയെ ഓര്‍മിപ്പിക്കാതിരിക്കുന്നത് അപരാധമായിരിക്കും.

ജി. മോഹനന്‍നായര്‍, കായംകുളം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

India

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

World

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

Kerala

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

India

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

പുതിയ വാര്‍ത്തകള്‍

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.