ഡോര്‍ട്ട്മുണ്ട്: സ്‌ട്രൈക്കര്‍ പിയറി എമറിക്ക് ഔബാമേയാംഗിന്റെ ഹാട്രിക്കില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.രണ്ടാം പാദത്തില്‍ അവര്‍ ഏകപക്ഷിയ മായ നാലു ഗോളുകള്‍ക്ക് ബെന്‍ഫിക്കയെ തകര്‍ത്തു.ഇരുപാദങ്ങളിലുമായി ബൊറൂസിയ 4-1 ന് ജയിച്ചുകയറി.
ആദ്യ പാദത്തില്‍ ഒരുഗോളിന് പിന്നിലായിരുന്ന ബൊറൂസിയ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്്.തുടക്കത്തില്‍ തന്നെ ലീഡും നേടി.നോക്കൗട്ട്് ഘട്ടത്തില്‍ ഇതുവരെ ഗോള്‍ നേടാത്ത ഔബാമേയാംഗാണ് സ്‌കോര്‍ ചെയ്തത്്.ഒന്നാം പകുതിയവസാനിക്കുമ്പോള്‍ അവര്‍ ഒരു ഗോളിന് മുന്നില്‍ നിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബൊറൂസിയ ലീഡുയര്‍ത്തി.ഇത്തവണ പുലിസിക്കാണ് ഗോള്‍ നേടിയത്.രണ്ടു മിനിറ്റിനുളളില്‍ ഔബാമേയാംഗ് വീണ്ടു ഗോള്‍ നേടി.എണ്‍പത്തിയഞ്ചാം മിനിറ്റില്‍ ഹാട്രിക്ക്് പൂര്‍ത്തിയാക്കി ഔബാമേയാംഗ് ബൊറൂസിയയുടെ വിജയം ഉറപ്പിച്ചു.
















