Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഈ ബാപ്പയെ കണ്ട് പഠിക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 07:06 am IST
in Vicharam

രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതിനു തൊട്ടുമുന്‍പുതന്നെ ഉത്തര്‍പ്രദേശ് വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്. മധ്യപ്രദേശിലെ ഷാജാപ്പൂരില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് ഏഴിന് ഭോപ്പാല്‍-ഉജ്ജയിന്‍ പാസഞ്ചര്‍ ബോംബുവച്ച സംഘത്തിന്റെ തലവനെന്ന് കരുതപ്പെടുന്ന മുഹമ്മദ് സെയ്ഫുള്ളയെ ലക്‌നൗവില്‍ 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ സുരക്ഷാഭടന്മാര്‍ വധിച്ച സംഭവമാണ് ഇതിനിടയാക്കിയത്.

സംഘത്തില്‍പ്പെട്ട ഏഴുപേര്‍ പിടിയിലാവുകയും ചെയ്തു. ഇന്ത്യയിലെ ആദ്യ ഐഎസ് ആക്രമണമാണെന്ന കരുതപ്പെടുന്ന സംഭവത്തിലെ പ്രതികളാണിവരെന്ന് പ്രത്യേകതയുമുണ്ട്. പതിവുപോലെ ഏറ്റുമുട്ടലിന്റെ വിശ്വാസ്യത ചോദ്യംചെയ്ത് ചില കേന്ദ്രങ്ങളില്‍നിന്ന് വിമര്‍ശനവും ഉയര്‍ന്നിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടര്‍മാര്‍ക്കിടയില്‍ മതപരമായ ്രധുവീകരണം ലക്ഷ്യമിട്ട് നടത്തിയ ഏറ്റുമുട്ടലാണെന്ന ആരോപണമാണ് ചാനല്‍ ചര്‍ച്ചകളില്‍ ചിലര്‍ ഉയര്‍ത്തിയത്. ദല്‍ഹിയിലെ ബാട്ട്‌ലാ ഹൗസ് ഏറ്റുമുട്ടലുമായും, മുംബൈയിലെ ഭീകരാക്രമണവുമായും ബന്ധപ്പെട്ട് ഭീകരരുടെ പക്ഷത്തുനിന്ന് ഇത്തരം ആരോപണങ്ങള്‍ ചിലര്‍ ഉന്നയിക്കുകയുണ്ടായെങ്കിലും അവ അടിസ്ഥാനരഹിതമാണെന്ന് പിന്നീട് തെളിഞ്ഞു.

ഏറ്റുമുട്ടല്‍ സംബന്ധിച്ച വസ്തുതകള്‍ പൂര്‍ണമായി പുറത്തുവരുന്നതിനു മുന്‍പുതന്നെ വിവാദങ്ങള്‍ കുത്തിപ്പൊക്കി രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ക്ക് മറുപടിയെന്നോണം കൊല്ലപ്പെട്ട ഭീകരന്റെ ബാപ്പതന്നെ രംഗത്തുവന്നത് ശ്രദ്ധേയമാണ്. ‘രാഷ്‌ട്രവിരുദ്ധനായ ഒരുവന് എന്റെ മകനായിരിക്കാനാവില്ല’ എന്നാണ് സയ്ഫുള്ളയുടെ ബാപ്പ സര്‍താജ് ഖാന്‍ അഭിപ്രായപ്പെട്ടത്. തനിക്ക് ഇനി അവനെ കാണേണ്ടെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നുംകൂടി അറത്തുമുറിച്ച് പറഞ്ഞ ഈ ബാപ്പയുടെ വാക്കുകള്‍ ഭീകരവാദത്തിന് മതത്തിന്റെ നിറം നല്‍കി രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ്.

ഭീകരവാദത്തിന് മതമില്ലെന്നും അതുകൊണ്ടുതന്നെ ഇസ്ലാമിക ഭീകരര്‍ എന്നു വിളിക്കരുതെന്നും ശഠിക്കുന്നവര്‍തന്നെയാണ് ഭീകരര്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുമ്പോള്‍ ന്യൂനപക്ഷവേട്ട എന്നു പറഞ്ഞ് രംഗത്തുവരുന്നത്. അടുത്തിടെ കശ്മീരില്‍ മൂന്ന് സുരക്ഷാഭടന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാട്ടുകാര്‍ ഭീകരര്‍ക്കൊപ്പം നിന്നു പോരാടുകയുണ്ടായി. ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നുവെങ്കില്‍ അവര്‍ സുരക്ഷാഭടന്മാരാവട്ടെ എന്ന രാജ്യദ്രോഹപരമായ നിലപാടാണ് പലര്‍ക്കും.

മാരകശേഷിയുള്ള അത്യന്താധുനിക ആയുധങ്ങളുമായെത്തുന്ന ഭീകരരെ ജീവന്‍ പണയംവെച്ചാണ് സുരക്ഷാസേന നേരിടുന്നത്. ഇതൊരു യുദ്ധംതന്നെയാണ്. യുദ്ധമുഖത്ത് റൂള്‍ബുക്ക് നോക്കി മാത്രം കാര്യങ്ങള്‍ ചെയ്യാനാവില്ല. പഞ്ചാബിലെ ഭീകരവാദത്തെ കെ.പി.എസ്. ഗില്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അടിച്ചമര്‍ത്തിയത് രണ്ടുംകല്‍പ്പിച്ചുള്ള ഏറ്റുമുട്ടലിലൂടെയാണ്. പഞ്ചാബില്‍ പ്രയോഗിച്ച് വിജയിച്ചത് കശ്മീരിലും മറ്റിടങ്ങളിലും പാടില്ലെന്ന് വാശിപിടിക്കുന്നത് രാജ്യതാല്‍പര്യമല്ലെന്ന് വ്യക്തം.

2008 നവംബറില്‍ 164 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തെ നേരിട്ട സുരക്ഷാഭടന്മാര്‍ക്കും പഴി കേള്‍ക്കേണ്ടിവന്നു. ഭീകരാക്രമണം ‘ഹിന്ദു ഭീകരര്‍’ ആസൂത്രണം ചെയ്തതാണെന്നും, എടിഎസ് തലവന്‍ ഹേമന്ത് കര്‍ക്കറെയെ വധിച്ചത് അവരാണെന്നുംവരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ അങ്ങേയറ്റം നിരുത്തരവാദപരമായി ആരോപിച്ചു. ഭോപ്പാലില്‍ ജയില്‍വാര്‍ഡനെ മൃഗീയമായി കൊലപ്പെടുത്തി ജയില്‍ ചാടിയ ‘സിമി’ ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോഴും ‘പ്രച്ഛന്ന ഭീകരര്‍’ എന്നു വിളിക്കാവുന്ന ചിലര്‍ അനാവശ്യമായ കോലാഹലങ്ങള്‍ ഉയര്‍ത്തുകയുണ്ടായി.

ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാന്റെ പങ്ക് പകല്‍പോലെ വ്യക്തമാണ്. ലോകരാജ്യങ്ങള്‍തന്നെ അത് അംഗീകരിച്ചിട്ടുള്ളതുമാണ്. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ പാക്കിസ്ഥാനെ ഭീകരരാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം രാജ്യാന്തര വേദികളില്‍ ഇന്ത്യ ഉന്നയിച്ചുവരുന്നുമുണ്ട്. ഇതൊക്കെ അറിയാമായിരുന്നിട്ടും ഭീകരരെ നേരിടുന്ന സുരക്ഷാഭടന്മാരെയും അതിനെ പിന്തുണയ്‌ക്കുന്ന സര്‍ക്കാരിനെയും കുറ്റപ്പെടുത്തുന്നവര്‍ ആരുടെ കരങ്ങള്‍ക്കാണ് ശക്തി പകരുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

2008 ലെ മുംബൈ ഭീകരാക്രമണം നടത്തിയത് പാക്കിസ്ഥാനിലെ ഭീകരസംഘടനകള്‍തന്നെയാണെന്ന് മുന്‍ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മഹ്മൂദ് അലി ദുറാനി കഴിഞ്ഞ ദിവസം പ്രസ്താവിക്കുകയുണ്ടായി. പാക്കിസ്ഥാന്‍ ഔദ്യോഗികമായി നിഷേധിച്ചുപോന്ന ഒരു കാര്യമാണ് ദുറാനി സമ്മതിച്ചിരിക്കുന്നത്. എന്നിട്ടും ഇന്ത്യയിലെ ചിലര്‍ക്ക് ഇക്കാര്യത്തില്‍ മനംമാറ്റമുണ്ടാവുന്നില്ല എന്നത് ദുരൂഹമാണ്. വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ മതവും രാഷ്‌ട്രീയവും കൂട്ടിക്കുഴക്കുന്നവര്‍ ഭീകരവാദത്തെയും അതിനായി ഉപയോഗിക്കുകയാണ്. ഇത് ഒരുതരത്തിലും അനുവദിക്കപ്പെട്ടുകൂടാ.

എന്തിന്റെ പേരിലായാലും മനുഷ്യജീവന് തരിമ്പും വിലകല്‍പ്പിക്കാത്തവരാണ് ഭീകരവാദികള്‍. ഉമ്മ പച്ചക്കറി വാങ്ങാന്‍ പോയിരിക്കുന്ന ചന്തയിലും താന്‍ ബോംബുസ്‌ഫോടനം നടത്തുമെന്നാണല്ലോ ബാട്‌ലഹൗസ് ഏറ്റുമുട്ടല്‍ കേസിലെ പ്രതിയും ഉത്തര്‍പ്രദേശിലെ അസംഗഢ് സ്വദേശിയുമായ ഭീകരന്‍ പ്രഖ്യാപിച്ചത്. ഭീകരരുടെ മനുഷ്യാവകാശത്തിനുവേണ്ടി സംസാരിക്കുന്നവര്‍ ഇതൊക്കെ കണ്ടില്ലെന്നു നടിക്കുകയാണ്. ദല്‍ഹി ലജ്പത് നഗറില്‍ ബോംബുസ്‌ഫോടനം നടത്തി 13പേരെ കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിക്കുകയും ഹൈക്കോടതി ജീവപര്യന്തമാക്കുകയും ചെയ്തവരിലൊരാളായ മൊഹമ്മദ് നൗഷാദ് എന്ന ഭീകരന്റെ ജാമ്യഹര്‍ജി തള്ളി സുപ്രീംകോടതി പറഞ്ഞത് എല്ലാവര്‍ക്കും പാഠമാകണം.

നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരര്‍ക്ക് ജാമ്യമോ പരോളോ നല്‍കാനാവില്ല. ഇത്തരം ഹീനകൃത്യങ്ങള്‍ ചെയ്തശേഷം തങ്ങള്‍ക്കും കുടുംബമുണ്ടെന്നും ഉത്തരവാദിത്വമുണ്ടെന്നുമുള്ള വാദം പരിഗണിക്കാനാവില്ല. ഇതുപോലുള്ള കിരാതമായ കൃത്യങ്ങള്‍ ചെയ്തതിന് ശിക്ഷിക്കപ്പെടുന്നതോടെ നിങ്ങളുടെ കുടുംബജീവിതത്തിനും കുടുംബാംഗളുമായുള്ള ബന്ധത്തിനും അന്ത്യമാകും. ചീഫ്ജസ്റ്റിസ് ജെ.എസ്. ഖേഹറും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സഞ്ജയ് കൗള്‍ എന്നിവരുമുള്‍പ്പെട്ട ബെഞ്ചാണ് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം ഇതു പറഞ്ഞത്. ലക്‌നൗവില്‍ കൊല്ലപ്പെട്ട ഭീകരന്റെ ബാപ്പ പറയുന്ന വാക്കുകളിലും ഈ വിധിന്യായം പ്രതിധ്വനിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

World

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

Kerala

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

India

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

India

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

പുതിയ വാര്‍ത്തകള്‍

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.