ന്യൂദല്‍ഹി: ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്താമെന്ന ഓസ്‌ട്രേലിയന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി.അവരുടെ തുറുപ്പു ചീട്ടായ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് അവസാന രണ്ടു ടെസ്റ്റില്‍ കളിക്കില്ല. കാലിന് പരുക്കേറ്റ സ്റ്റാര്‍ക്ക് നാട്ടിലേക്ക് മടങ്ങുകയാണ്.
ബെംഗ്‌ളുരുവിലെ രണ്ടാം ക്രിക്ക്റ്റ് ടെസറ്റിനിടയ്‌ക്ക് സ്റ്റാര്‍ക്കിന്റെ വലതുകാലിന് വേദന അനുഭവപ്പെട്ടിരുന്നു. .സ്‌കാന്‍ ചെയ്തുനോക്കിയപ്പോള്‍ എല്ലുപൊട്ടിയതായി കണ്ടെത്തിയെന്ന് ഓസീസ് ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് പറഞ്ഞു. പൂനെയിലെ ഒന്നാം ടെസ്റ്റില്‍ നിര്‍ണായകമായ അഞ്ചുവിക്കറ്റും അര്‍ധസെഞ്ചുറിയും നേടിയ സ്റ്റാര്‍ക്കിന്റെ അഭാവം മൂന്നാം ടെസറ്റില്‍ ഓസ്‌ട്രേലിയയ്‌ക്ക് കനത്ത തിരിച്ചടിയാകും.
സ്റ്റാര്‍ക്കിന് പരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.നിലവില്‍ ടീമംഗമായ ഫാസ്റ്റ് ബൗളര്‍ ജാക്കസണ്‍ ബേര്‍ഡിനെ റാഞ്ചിയിലെ മൂന്നാം ടെസ്റ്റില്‍ കളിപ്പിച്ചേക്കും. പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങുന്ന രണ്ടാമത്തെ ഓസീസ് താരമാണ് സ്റ്റാര്‍ക്ക്. നേരത്തെ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് പരിക്കുമൂലം നാട്ടിലേയ്‌ക്ക് മടങ്ങിയിരുന്നു.
മാര്‍ഷിന് പകരം സ്‌റ്റോയ്‌നിസിനെടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സ്‌റ്റോയ്‌നിസ് ഉടനെ ടീമിനൊപ്പം ചേരും. ഈമാസം 16 മുതല്‍ 20 വരെ റാ്ഞ്ചിയിലാണ് ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് .
















