ഇടമറ്റം: പൊന്മല ദേവീക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌ന പരിഹാരക്രിയകള്‍ 16 മുതല്‍ 18 വരെ തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തും. 16ന് രാവിലെ 6.30ന് ഗണപതിഹോമം, ഭഗവതിസേവ, 7ന് സുദര്‍ശനഹോമം, ആവാഹനം, വൈകിട്ട് 6.30ന് വിശേഷാല്‍ ദീപാരാധന, ഭഗവതിസേവ, അത്താഴപൂജ. 17ന് രാവിലെ 5.30ന് ഗണപതിഹോമം, ഭഗവതിസേവ, തിലഹോമം, 9.30ന് വിളിച്ചു ചൊല്ലി പ്രായശ്ചിത്തം, വൈകിട്ട് 5.30ന് ശുദ്ധിക്രിയകള്‍, ദീപാരാധന, ഭഗവതിസേവ, അത്താഴപൂജ. 18ന് രാവിലെ 5.30 മുതല്‍ ഗണപതിഹോമം, ഭഗവതിസേവ, സായൂജ്യപൂജ, മൃത്യുഞ്ജയഹോമം, 7.30 മുതല്‍ കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി എന്നിവ നടക്കും
















