മറയൂര്‍: കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മറയൂര്‍ ആലാംപ്പെട്ടി ആദിവാസി ഗ്രാമനിവാസികളുടെ കുടിവെള്ളം ഇല്ലാതായി. ചിന്നാര്‍ വന്യ ജീവി സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ആലാം പ്പെട്ടിക്ക് 6 കിലോ മീറ്റര്‍ അകലെ ഓടയില്‍ നിന്നുമാണ് കുടിവെള്ളമെത്തുന്നത്.
ജലനിധി പദ്ധതിയിലൂടെ പുതിയതായി സ്ഥാപിച്ചപൈപ്പുകള്‍ ഉപയോഗിച്ച് കുടിവെള്ളം ഗ്രാമത്തില്‍ എത്തിച്ചിരുന്നത്. മണ്ണിനടിയില്‍ കുഴിച്ചിടാതെയാണ് ഇരുമ്പ് പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഗ്രാമവാസികള്‍ ഒത്തു ചേര്‍ന്ന്പണം പിരിച്ച്കേടായ പൈപ്പുകള്‍ നന്നാക്കാനുള്ളശ്രമം തുടരുകയാണ്.
















