മറയൂര്‍: കോവില്‍ക്കടവ് ടൗണില്‍ നിന്നും രണ്ട് ചന്ദന മരങ്ങള്‍ വെട്ടി കടത്തി. ഇലഞ്ഞിക്കല്‍ ജാന്‍സി ജോര്‍ജുക്കുട്ടിയുടെവീടിന്റെ പിന്‍വശത്തു നിന്നുമാണ് രണ്ട് ചന്ദന മരങ്ങള്‍ വെട്ടി കടത്തിയത്.
വീടിന്റെ ഉടമസ്ഥന്‍ തിരുവനന്തപുരത്താന് താമസം.കോവിക്കടവ് സ്വദേശി വയ്യാപുരിയെ വീടും പറമ്പും നോക്കാനായി ചുമതലപ്പെടുത്തിയിരുന്നു. വീട്ടില ഇയാള്‍ ഉണ്ടായിരുന്നുവെങ്കിലുംചന്ദനം പോയത് രാവിലെയാണ് അറിയുന്നത്. മറയൂര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മറയൂര്‍ വനം വകുപ്പിന്റെഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.നായ വെട്ടിയ ചന്ദന മരത്തിന്റെ അടുത്ത് കിടന്ന തോര്‍ത്ത് മണം പിടിച്ച് ഏറെ ദൂരം പോയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
















