കോട്ടയം: ജില്ലാ ജൈവ സാക്ഷരതാ പദ്ധതിയായ ജൈവം – 2017 ന്റെ പരിശീലന പരിപാടിയുടെ ഭാഗമായി കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള ശില്പശാല നാളെ രാവിലെ 11 മണിക്ക് എം.ജി.സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ സിനിമാ സംവിധായകന്‍ ജയരാജ് ഉദ്ഘാടനം ചെയ്യും. സിന്‍ഡിക്കേറ്റംഗം ഡോ : കെ. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രജിസ്ട്രാര്‍ എം. ആര്‍ ഉണ്ണി, കെ. വി. ദയാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
















