കൊച്ചി: പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ സാക്ഷിവിസ്താരം തുടങ്ങി. ആദ്യസാക്ഷി പഞ്ചായത്ത് അംഗം അനസിനെയാണ് ഇന്നലെ വിസ്തരിച്ചത്. രഹസ്യവിസ്താരം ആയിരുന്നു.
പ്രതി അമീര്‍ ഉള്‍ ഇസ്ലാം, പ്രതിയുടെ അഭിഭാഷകന്‍, വാദിഭാഗം അഭിഭാഷകന്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നിവര്‍ മാത്രമാണ് കോടതിയില്‍ ഉണ്ടായിരുന്നത്. വിസ്താരം വൈകിട്ട് വരെ നീണ്ടു. ഇന്ന് ജിഷയുടെ അമ്മ രാജേശ്വരിയെ വിസ്തരിക്കും. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സാക്ഷിവിത്സാരം നടക്കുന്നത്. കേസില്‍ 195 സാക്ഷികളാണ് ഉള്ളത്.
















