കോട്ടയം: കേരളത്തിലെ കലാലയങ്ങളില്‍ സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കുവാനാണ് എസ്.എസ്.ഐ. യുടെ നിക്കമെന്ന് എ ബി വി പി സംസ്ഥാന ജോയിന്റ് സെക്രട്ടറി രേഷ്മ ബാബു. അത്യന്തം അശ്ശീലകരമായ പോസ്റ്ററുകള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പരാതിയുമായി എത്തിയെങ്കിലും അതിനെ അനുകൂലിക്കുന്ന നിലപാടാണ് എസ്.എഫ്.ഐ. യും പ്രിന്‍സിപ്പാളുമെടുത്തിട്ടുള്ളത്.
ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നേരേ അക്രമം അഴിച്ചുവിടുകയെന്നത് എസ്.എഫ്.ഐ.യുടെ അജണ്ടയായി മാറിക്കഴിഞ്ഞിരിക്കുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരേയുണ്ടായതും മഹാരാജാസിലും വിക്ടോറിയ കോളേജിലും അദ്ധ്യാപകര്‍ക്ക് നേരേയുണ്ടായ അക്രമവും ഈ അജണ്ടയുടെ ഭാഗമാണ്.
കേരളത്തിലെ ക്യാമ്പസുകളില്‍ ഒളിഞ്ഞും തെളിഞ്ഞും ഭരണത്തണലില്‍ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ക്കു നേരേ അക്രമം നടത്തുന്നു. ആധുനിക യുഗത്തില്‍ പച്ചയായ പദപ്രയോഗങ്ങളാകാമെന്ന ന്യായീകരണത്തോടെ അവര്‍ തടത്തുന്ന സ്ത്രീവിരുദ്ധ പ്രചരണങ്ങള്‍ അതീവ ഗൗരവകരമായ വിഷയം തന്നെയാണ്. ഇത് പൊതുസമൂഹം തിരിച്ചറിയണം.
















