തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 27 രാഷ്‌ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് പരാതി. അനില്‍ അക്കര എംഎല്‍എയാണ് നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. സിപിഎം നേതാക്കള്‍ക്കുപോലും ഫോണ്‍ ചോര്‍ത്തലില്‍നിന്ന് രക്ഷയില്ല.
ഇക്കാര്യത്തില്‍ ബിഎസ്എന്‍എല്ലിനോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും അനില്‍ അക്കര പറഞ്ഞു. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്‌ക്കിടെയാണ് എംഎല്‍എ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഇതിനു പിന്നില്‍ ആരെന്ന കാര്യം അനില്‍ അക്കര വ്യക്തമാക്കിയില്ല.
















