കോഴിക്കോട്: ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൊഴില്‍, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മന്ത്രി നിരീക്ഷണത്തില്‍ കഴിയുകയാണ്.
ഞായറാഴ്ച രാവിലെയാണ് കോഴിക്കോട്ടെ വീട്ടില്‍വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തിലേക്കുള്ള രക്തക്കുഴലില്‍ ബ്ലോക്ക കണ്ടെത്തിയതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.
















