കോട്ടയം: കലാഭവന്‍മണിയുടെ മരണത്തെ സംബന്ധിച്ചുള്ള അന്വേഷണ ചുമതല സിബിഐയെ ഏല്‍പ്പിക്കണമെന്ന് കെപിഎംഎസ് ഉപദേശക സമിതി ചെയര്‍മാന്‍ ടി.വി ബാബു ആവശ്യപ്പെട്ടു. ജില്ലാ യൂണിയന്‍, ശാഖാ സെക്രട്ടറിമാരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി പീഡനങ്ങള്‍ക്കെതിരെയും ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി നീട്ടിയതിനെതിരെയും 2017 മാര്‍ച്ച് 22ന് താലൂക്ക് കേന്ദ്രങ്ങളില്‍ നടക്കുന്ന സാഹായഹ്ന ധര്‍ണ്ണ വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നേതാക്കളായ കെ.എ.തങ്കപ്പന്‍, എസ്.രാജപ്പന്‍, സുജാത ടീച്ചര്‍, ഷീജാ രാമു, കെ.എസ്.വിമല്‍, ജില്ലാ സെക്രട്ടറി അനില്‍കുമാര്‍, അസ്സി.സെക്രട്ടറി സുബ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
















