Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 06:04 am IST
inSports

റാഞ്ചി: ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം. ആദ്യ രണ്ട് ടെസ്റ്റുകളില്‍ രണ്ട് ടീമുകളും ഓരോന്ന് ജയിച്ച് നാല് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലാണ്. ഇന്നാരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ വിജയിച്ച് മുന്നിലെത്തുകയാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം. റാഞ്ചിയിലെ ജെഎസ്‌സിഎ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. ആദ്യമായാണ് റാഞ്ചി ടെസ്റ്റ് ക്രിക്കറ്റിന് വേദിയാകുന്നത്. അതുകൊണ്ടുതന്നെ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ ലക്ഷ്യമിടുന്നില്ല.

റാഞ്ചിയിലെ പിച്ച്—സ്‌പോര്‍ട്ടിങ്—ആണെന്ന്—ക്യൂറേറ്റര്‍ എസ്.ബി. സിങ്—അവകാശപ്പെട്ടു. അഞ്ച്—ദിവസവും പിച്ച്—ഒരേ സ്വഭാവം പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ടെസ്റ്റുകള്‍ക്കായി പൂനെയിലും ബെംഗളൂരുവിലും ഒരുക്കിയ പിച്ചുകളെക്കുറിച്ച് ഏറെ പരാതി ഉയര്‍ന്നിരുന്നു.

ബാറ്റ്‌സ്മാന്മാരുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തലവേദന. ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് പരമ്പരകളിലൊക്കെ മിന്നുന്ന ഫോമിലായിരുന്ന ക്യാപ്റ്റന്‍ കോഹ്‌ലി കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും അമ്പേ പരാജയമായിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചെങ്കിലും കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയും മോശമായിരുന്നു. അതേസമയം, ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലിന്റെ മൂന്ന് മികച്ച അര്‍ദ്ധസെഞ്ചുറികളാണ് ഇന്ത്യയ്‌ക്ക് എടുത്തുപറയാനുള്ളത്. ചേതേശ്വര്‍ പൂജാരയും അജിന്‍ക്യ രഹാനെയും കഴിഞ്ഞ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്ങ്‌സില്‍ അര്‍ദ്ധസെഞ്ചുറി നേടി ഫോം വീണ്ടെടുത്തതിന്റെ ലക്ഷണം കാണിച്ചതും ഇന്ത്യക്ക് ആത്മവിശ്വാസം പകരും.

ലോകേഷിന്റെ രണ്ട് അര്‍ദ്ധസെഞ്ചുറികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യയുടെ ഓപ്പണിങ്ങ് കൂട്ടുകെട്ട് മികച്ച പ്രകടനം നടത്തുന്നില്ല. ഓപ്പണിങ്ങില്‍ ഏറെക്കാലമായി തുടരുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടി പരീക്ഷണങ്ങള്‍ പലതും നടത്തിയെങ്കിലും നാളിതുവരെ അതൊന്നും വിജയം കണ്ടിട്ടുമില്ല. കഴിഞ്ഞ 10 ടെസ്റ്റുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയുടെ ഓപ്പണിങ്ങ് കൂട്ടുകെട്ട് ഒരിക്കല്‍ മാത്രമാണ് മൂന്നക്കം കടന്നത്. ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ ലോകേഷ്-പാര്‍ത്ഥിവ് സഖ്യം 152 റണ്‍സ് നേടി. അതിനുശേഷം അതിന്റെ ഏഴയലത്തുവരുന്ന പ്രകടനം നടത്താന്‍ ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിനിടയില്‍ നിരവധി പരീക്ഷണങ്ങളും ഇന്ത്യ നടത്തി.

കഴിഞ്ഞ ടെസ്റ്റില്‍ കളിക്കാതിരുന്ന മുരളി വിജയ് ഇന്ന് വീണ്ടും ഓപ്പണറുടെ റോളില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഇന്ന് ഇറങ്ങിയാല്‍ തന്റെ 50-ാം ടെസ്റ്റാകും ഇത്. കഴിഞ്ഞ ടെസ്റ്റില്‍ കളിച്ച അഭിനവ് മുകുന്ദിന് പകരമായിട്ടായിരിക്കും മുരളി തിരിച്ചെത്തുക. അഭിനവ് കഴിഞ്ഞ ടെസ്റ്റില്‍ തീര്‍ത്തും പരാജയമായിരുന്നു. എന്നാല്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. അശ്വിന്‍ നയിക്കുന്ന സ്പിന്‍പടയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. രവീന്ദ്ര ജഡേജയും മികച്ച രീതിയിലാണ് പന്തെറിയുന്നത്. കഴിഞ്ഞ ടെസ്റ്റില്‍ അശ്വിന്‍ എട്ടും ജഡേജ ഏഴും വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. പേസര്‍മാരായ ഉമേഷും ഇഷാന്തും നല്ല ഫോമിലാണ്.

അതേസമയം പരിക്കിന്റെ പിടിയിലാണ് ഓസ്‌ട്രേലിയ തങ്ങളുടെ 500-ാമത്തെ ടെസ്റ്റ് കളിക്കാനാണ് ഇറങ്ങുന്നത്. മിച്ചല്‍ മാര്‍ഷും, മിച്ചല്‍ സ്റ്റാര്‍ക്കും പരമ്പര ഉപേക്ഷിച്ച് വിദഗ്‌ദ്ധ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇവരുടെ അഭാവം ബൗളിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ദുര്‍ബലമാക്കുമെന്ന് ഉറപ്പ്. സ്പിന്നര്‍ നഥാന്‍ ലിയോണും പരിക്കിന്റെ പിടിയിലാണെന്നാണ് സൂചന.

എങ്കിലും ലിയോണ്‍ ഇന്ന് കളിക്കാനിറങ്ങുമെന്നാണ് കരുതുന്നത്. ഒപ്പം സ്റ്റീവ് ഒക്കെഫീയും വരുന്നതോടെ സ്പിന്‍ ബൗളിങ് കരുത്തുറ്റതാകും. ജോഷ് ഹെയ്‌സല്‍വുഡും പാറ്റ് കുമ്മിന്‍സുമായിരിക്കും ടീമിലെ പേസര്‍മാര്‍. മിച്ചല്‍ സ്റ്റാര്‍ക്കിന് പകരമായാണ് കുമ്മിന്‍സ് കളിക്കുക. മിച്ചല്‍ മാര്‍ഷിന് പകരക്കാരനായി ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്ക്‌സ് സ്‌റ്റോയിന്‍സ്, ഉസ്മാന്‍ ഖവാജ, ആഷ്ടണ്‍ അഗര്‍ എന്നിവരിലൊരാളും എത്തും. ബാറ്റിങ്ങ് നിരയില്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് മികച്ച ഫോമിലാണ്. 76 റണ്‍സ് കൂടി നേടിയാല്‍ സ്മിത്തിന് 5000 ക്ലബില്‍ അംഗത്വം നേടാം. ഡേവിഡ് വാര്‍ണറും, റെന്‍ഷോവും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപും ഏതുസമയത്തും ഫോമിലേക്കുയരാന്‍ കെല്പുള്ളവര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

പുതിയ വാര്‍ത്തകള്‍

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.