ശ്രീനഗര്‍: ജമ്മു കശ്മീരിലെ സുരക്ഷ സേനയെ ആക്രമിക്കാന്‍ കൊല്ലപ്പെട്ട ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സക്കീര്‍ മുസ വീഡിയോവിലൂടെ ആഹ്വാനം ചെയ്തു. ഇസ്ലാമിന്റെ നാമത്തില്‍ ആക്രമിക്കണമെന്ന് കശ്മീരി യുവാക്കളോട് ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
സുരക്ഷാ സേനയെ കല്ലെറിഞ്ഞ് ആക്രമിക്കണമെന്ന് വീഡിയോയില്‍ മുസ പറയുന്നു. ദേശഭക്തിയുടെ പേരിലാകരുത്, മറിച്ച് ഇസ്ലാമിന്റെ നാമത്തില്‍ ആക്രമിക്കണമെന്നും ആഹ്വാനം ചെയ്യുന്നു. ദേശീയതയും ജനാധിപത്യവും ഇസ്ലാമിന് ഹറാം ആണെന്നും ഹിസ്ബുള്‍ ഭീകരന്‍ വീഡിയോയില്‍ പറയുന്നുണ്ട്.
ഈ വര്‍ഷം ഭീകരര്‍ യുദ്ധത്തിന് ആഹ്യാനം ചെയ്തുകൊണ്ടുള്ള മൂന്നാമത്തെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുമ്പ് പുറത്ത് വിട്ട വീഡിയോയിലും യുദ്ധത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു.
കഴിഞ്ഞ മാസം കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഭീകരരെ പിന്തുണക്കുന്ന കശ്മീരികള്‍ ദേശവിരുദ്ധരായി പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. കശ്മീര്‍ താഴ് വരയില്‍ സുരക്ഷാ സേന നടത്തുന്നത് അവരുടെ ജോലിയാണ് സമാധാനം നിലനിര്‍ത്താനാണ് സുരക്ഷാ സേന ശ്രമിമിക്കുന്നത്.
അവര്‍ അവരുടെ ജോലി നന്നായി ചെയ്യുന്നുണ്ടെന്നും എന്നാല്‍ കശ്മീരിലെ ഒരു സംഘം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് നിരാശയുളവാക്കുന്നതായും ജനറല്‍ റാവത്ത് വ്യക്തമാക്കി.
https://youtu.be/YD6n0j_3jfU
















