റാഞ്ചി ടെസ്റ്റില്‍ ആസ്ട്രലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ഉച്ചയൂണിന് ശേഷം കളി പുനരാരംഭിക്കുമ്പോള്‍ നാല് വിക്കറ്റിന് 194 എന്ന നിലയിലാണ് ഓസ്ട്രേലിയ. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് രണ്ട് വിക്കറ്റും, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. മാറ്റ് റെന്‍ഷോ, ഡേവിഡ് വാര്‍ണര്‍, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്റ്സ് കോംപ് എന്നിവരാണ് പുറത്തായത്.
ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 53 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്നു. ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാല് മത്സരങ്ങളുടെ പരമ്പര നിലവില്‍ 1-1 എന്ന നിലയില്‍ സമനിലയിലാണ്. അതിനാല്‍ തന്നെ മൂന്നാം ടെസ്റ്റ് ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.
















