Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസീസ് മികച്ച നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 01:14 am IST
in Sports

റാഞ്ചി: തകര്‍പ്പന്‍ സെഞ്ചുറിയുമായി നായകന്‍ സ്റ്റീവന്‍ സ്മിത്ത് മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് എന്ന ശക്തമായ നിലയിലാണ് അവര്‍. 117 റണ്‍സുമായി സ്മിത്തും 82 റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലും ക്രീസില്‍.

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ പ്രതിസന്ധി ഘട്ടത്തില്‍ നായകന് ഉറച്ച പിന്തുണ നല്‍കി മടങ്ങിവരവ് മികച്ചതാക്കി. അഞ്ചാം വിക്കറ്റില്‍ സ്മിത്തും മാക്‌സ്‌വെല്ലും ചേര്‍ന്ന് ഇതുവരെ നേടിയ 158 റണ്‍സിന്റെ കൂട്ടുകെട്ടാണ് അവരെ ശക്തമായ നിലയിലെത്തിച്ചത്.

ഇതിനിടെ സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ 5000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടു. 53-ാം ടെസ്റ്റ് കളിക്കുന്ന സ്മിത്ത് 97 ഇന്നിങ്‌സില്‍ നിന്ന് 5000 ക്ലബില്‍ അംഗത്വം നേടിയ സ്മിത്ത് മറ്റൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചു. ഏറ്റവും കുറഞ്ഞ ഇന്നിങ്‌സില്‍ 5000 റണ്‍സിലെത്തുന്ന മൂന്നാമത്തെ ഓസീസ് ബാറ്റ്‌സ്മാനാണ് സ്മിത്ത്. ഡോണ്‍ ബ്രാഡ്മാനും മാത്യു ഹെയ്ഡനുമാണ് ഇക്കാര്യത്തില്‍ സ്മിത്തിന് മുന്നിലുള്ളത്. ഇതിന് പുറമെ ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ താരവുമാണ് സ്മിത്ത്.

ഇന്നലെ സെഞ്ചുറി തികച്ച സ്മിത്ത് മറ്റൊരു ബഹുമതിയും സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിന്റെ ക്ലൈവ് ലോയിഡിനും ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്കിനും ശേഷം ഒരു ഇന്ത്യന്‍ പര്യടനത്തില്‍ രണ്ട് ശതകം തികയ്‌ക്കുന്ന മൂന്നാമത്തെ സന്ദര്‍ശക നായകനെന്ന ബഹുമതിയാണ് സ്മിത്ത് നേടിയത്. കരിയറിലെ 19-ാം സെഞ്ചുറിയാണ് സ്മിത്ത് ഇന്നലെ നേടിയത്.

ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് തരക്കേടില്ലാത്ത തുടക്കമാണ് ഓപ്പണര്‍മാരായ റെന്‍ഷോയും (44) ഡേവിഡ് വാര്‍ണറും (19) ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഉജ്ജ്വലമായ ഒരു റിട്ടേണ്‍ ക്യാച്ചിലൂടെ വാര്‍ണറെ മടക്കി രവീ്രന്ദ ജഡേജയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. അധികം കഴിയുംമുമ്പ് റെന്‍ഷോയും മടങ്ങി. ഉമേഷ് യാദവിന്റെ പന്തില്‍ കോഹ്‌ലിക്ക് ക്യച്ച്. ഇതോടെ ഓസ്‌ട്രേലിയ 2ന് 80 എന്ന നിലയില്‍. തുടര്‍ന്ന് ക്രീസിലെത്തിയ ഷോണ്‍ മാര്‍ഷ് രണ്ട് റണ്‍സെടുത്ത് അശ്വിന്റെ പന്തില്‍ പൂജാര പിടിച്ച് മടങ്ങിയതോടെ 3ന് 89 എന്ന നിലയിലായി.

പിന്നീട് 19 റണ്‍സെടുത്ത ഹാന്‍ഡ്‌സ്‌കോംപിനെ കൂട്ടുപിടിച്ച് സ്മിത്ത് സ്‌കോര്‍ 140-ല്‍ എത്തിച്ചു. എന്നാല്‍ ഉമേഷിന്റെ പന്തില്‍ ഹാന്‍ഡ്‌സ്‌കോംപ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി മടങ്ങി. പിന്നീടാണ് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലേക്ക് നയിച്ച കൂട്ടുകെട്ട് പിറന്നത്. ഇരുവരും ഒത്തുചേര്‍ന്നതോടെ ഇന്ത്യന്‍ ബൗളര്‍മാരുടെ പിടിയയഞ്ഞു. ഇന്ത്യക്കുവേണ്ടി ഉമേഷ് യാദവ് രണ്ടും അശ്വിനും ജഡേജയും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

പരുക്കില്‍നിന്ന് മുക്തനായി മടങ്ങിയെത്തിയ മുരളി വിജയ് അഭിനവ് മുകുന്ദിനു പകരം ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തി. ഓസീസ് ടീമില്‍ സ്റ്റാര്‍ക്കിനു പകരം പാറ്റ് കുമ്മിന്‍സും മിച്ചല്‍ മാര്‍ഷിനു പകരം മാക്‌സ്‌വെല്ലും ഇടം പിടിച്ചു.

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്ങ്‌സ്

റെന്‍ഷോ സി കോഹ്‌ലി ബി ഉമേഷ് 44, വാര്‍ണര്‍ സി & ബി ജഡേജ 19, സ്റ്റീവന്‍ സ്മിത്ത് നോട്ടൗട്ട് 117, ഷോണ്‍ മാര്‍ഷ് സി പൂജാര ബി അശ്വിന്‍ 2, ഹാന്‍ഡ്‌സ്‌കോംപ് എല്‍ബിഡബ്‌ളിയു ബി ഉമേഷ് 19, ഗ്ലെന്‍ മാക്‌സ്‌വെല്‍ നോട്ടൗട്ട് 82, എക്‌സ്ട്രാസ് 16, ആകെ 90 ഓവറില്‍ നാല് വിക്കറ്റിന് 299.

വിക്കറ്റ് വീഴ്ച: 1-50, 2-80, 3-89, 4-140.

ബൗളിങ്: ഇഷാന്ത് ശര്‍മ്മ 15-2-46-0, ഉമേഷ് യാദവ് 19-3-63-2, ആര്‍. അശ്വിന്‍ 23-2-78-1, ജഡേജ 30-3-80-1, മുരളി വിജയ് 3-0-17-0.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

Music

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

Astrology

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

India

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

പുതിയ വാര്‍ത്തകള്‍

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.