Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുവേഫ ചാമ്പ്യന്‍സ് ലീഗ്: മൊണാക്കോ, അത്‌ലറ്റികോ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 12:10 am IST
inSports

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് ക്ലബ് മൊണാക്കോ, സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡ് ടീമുകള്‍ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ബയേര്‍ ലെവര്‍ക്യൂസനും പുറത്തായി.

പാരീസില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നടന്ന കളിയില്‍ എവേ ഗോളിന്റെ കരുത്തിലാണ് മൊണാക്കോ അവസാന എട്ടില്‍ ഇടംപിടിച്ചത്. ആദ്യപാദത്തില്‍ 5-3ന് പരാജയപ്പെട്ട മൊണാക്കോ ഇന്നലെ സ്വന്തം മൈതാനത്ത് 3-1ന്റെ വിജയം നേടി. ഇതോടെ ഇരുപാദങ്ങളിലുമായി ഗോള്‍നില 6-6 എന്ന നിലയില്‍. എന്നാല്‍ എതിരാളികളുടെ മൈതാനത്തുചെന്ന് മൊണാക്കോ മൂന്നെണ്ണം നേടിയപ്പോള്‍ സിറ്റിക്ക് എവേ മത്സരത്തില്‍ ഒരെണ്ണം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഇതാണ് മൊണാക്കോയെ തുണച്ചത്.

മികച്ച വിജയമല്ലാതെ മറ്റൊന്നുകൊണ്ടും ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ മൊണാക്കോ തുടക്കം മുതല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. ഏഴാം മിനിറ്റില്‍ കയ്‌ലിയാന്‍ എംബാപ്പെയുടെ ഷോട്ട് സിറ്റി ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ മൊണാക്കോ ആദ്യ ഗോളും നേടി. പോസ്റ്റിനരികില്‍ നിന്നു ലഭിച്ച പന്ത് സിറ്റി പ്രതിരോധക്കാര്‍ക്കിടയിലൂടെ മുന്‍നിരക്കാരന്‍ എംബാപ്പെയാണ് മൊണാക്കോയുടെ ആദ്യഗോള്‍ നേടിയത്. പിന്നീട് 29-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ഫാബിന്യോ ലീഡുയര്‍ത്തി.

സിറ്റിയുടെ ബോക്‌സിനടുത്തു നിന്നു ഗോള്‍മുഖത്തേക്കു എത്തിയ പന്ത് കൃത്യമായി ഫാബിന്യോ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതിയില്‍ മൊണാക്കോ 2-0ന് മുന്നില്‍.

ആദ്യപകുതിയില്‍ സര്‍വാധിപത്യം കാട്ടിയ മൊണാക്കോയ്‌ക്കെതിരേ മാഞ്ചസ്റ്റര്‍സിറ്റിക്കു രണ്ടാം പകുതിയിലും കാര്യമായൊന്നും ചെയ്യാനായിരുന്നില്ല. അതിവേഗത്തിലുള്ള പാസുകളിലൂടെ മൊണാക്കോ മുന്നേറ്റനിര സിറ്റി പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. ഇടയ്‌ക്ക് സിറ്റിയും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗുണമൊന്നുമുണ്ടായില്ല. ഇതോടെ സിറ്റിയുടെ കാര്യം പരുങ്ങലിലായി. എന്നാല്‍ 77-ാം മിനിറ്റില്‍ സിറ്റി ഒരു ഗോള്‍ മടക്കിയതോടെ ടീമില്‍ വീണ്ടും പ്രതീക്ഷ ഉണര്‍ന്നു.

ജര്‍മന്‍താരം ലീറോയ് സനെയാണ് ലക്ഷ്യം കണ്ടത്. ഇതില്‍ ഒന്നു പകച്ചുപോയെങ്കിലും തൊട്ടുപിന്നാലെ മൊണാക്കോ ആക്രമണ ഫുട്‌ബോളിന്റെ കരുത്തുകൂട്ടി. ഏഴ് മിനിറ്റിനുള്ളില്‍ അവര്‍ തിരിച്ചടിച്ചു. 77-ാം മിനിറ്റില്‍ ടിമോയ് ബക്കായോക്കയാണ് വിജയഗോള്‍ നേടിയത്. ഇതോടെ സിറ്റിയുടെ പ്രതീക്ഷകള്‍ അസ്മതിച്ചു. ഒരു ഗോളുകൂടി തിരിച്ചടിക്കാനായി സിറ്റി സര്‍വകരുത്തും ഉപയോഗിച്ച് അവസാന മിനിറ്റുകളില്‍ ആഞ്ഞടിച്ചെങ്കിലും ഫലമുണ്ടായില്ല. അഗ്യൂറോ ഉള്‍പ്പെടെയുള്ള സ്‌ട്രൈക്കര്‍മാര്‍ അവസരങ്ങള്‍ തുലച്ചതും അവര്‍ക്ക് തിരിച്ചടിയായി. പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളയുടെ കരിയറില്‍ ആദ്യമായാണ് താന്‍ പരിശീലിപ്പിച്ച ടീം ക്വാര്‍ട്ടറിലെത്താതെ പോകുന്നത്. ബാഴ്‌സലോണയുടെ പരിശീലകനായിരുന്നപ്പോള്‍ സ്പാനിഷ് ടീം രണ്ടു തവണ കിരീടം നേടിയിരുന്നു.

അത്‌ലറ്റികോ മാഡ്രിഡും ബയേര്‍ ലെവര്‍ക്യൂസനും തമ്മില്‍ നടന്ന പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചെങ്കിലും ആദ്യപാദത്തിന്റെ തകര്‍പ്പന്‍ വിജയത്തിന്റെ കരുത്തില്‍ സ്പാനിഷ് ക്ലബ് ക്വാര്‍ട്ടറിലെത്തുകയായിരുന്നു. ആദ്യപാദത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് 4-2ന്റെ വിജയം നേടിയിരുന്നു. എന്നാല്‍ സ്വന്തം മൈതാനത്ത് നടന്ന രണ്ടാം പാദത്തില്‍ ലെവര്‍ക്യൂസന്റെ മുന്നില്‍ പരാജയത്തില്‍ നിന്ന് കഷ്ടിച്ചാണ് മാഡ്രിഡ് ടീം രക്ഷപ്പെട്ടത്. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ജര്‍മ്മന്‍ ടീമായിരുന്നു മുന്നില്‍ എന്നാല്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും അതൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതിരുന്നത് അവര്‍ക്ക് തിരിച്ചടിയായി.

തുടര്‍ച്ചയായ ആറാം തവണയാണ് അത്‌ലറ്റികോ ക്വാര്‍ട്ടറില്‍ കടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനു പുറമെ ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്ക്, യുവന്റസ്, ലെസ്റ്റര്‍സിറ്റി, മൊണാക്കോ, അത്‌ലറ്റികോ മാഡ്രിഡ്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് എന്നിവരാണ് ക്വാര്‍ട്ടറിലെത്തിയ ടീമുകള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

Astrology

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

India

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.