കാട്ടാക്കട: കുടിയൊഴിപ്പിക്കപ്പെട്ട് വില്ലേജ് പടിക്കലില്‍ അഭയം തേടിയ ദളിത് കുടുംബത്തിന്റെ പ്രശ്നം ദേശീയ കമ്മീഷനുകളുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസ്. ദേശീയ പട്ടികജാതി കമ്മീഷന്, വനിതാ കമ്മീഷന്, മനുഷ്യാവകാശ കമ്മീഷന് എന്നിവിടങ്ങളില്‍ കാട്ടാക്കടയിലെ ദളിത് വിഷയം ബോധ്യപ്പെടുത്തും. കഴിഞ്ഞ ഏഴ് ദിവസമായി ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി തെരുവില്‍ കഴിയുന്ന കുമാരിക്കും കുടുംബത്തിനും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി കിട്ടുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദളിത് കുടുംബം പഞ്ചായത്ത് ധനസഹായത്തോടെ നിര്‍മ്മിച്ച വീട് മണ്ണുമാന്തിക്ക് ഇടിച്ചു നിരത്തിയത് നഗ്നമായ നിയമ ലംഘനത്തിലൂടെയാണെന്നും കൃഷ്ണദാസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: