പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്ലാസ്സിക്ക് പോരാട്ടങ്ങള്‍. നറുക്കെടുപ്പില്‍ റയല്‍ മാഡ്രിഡിനും ബാഴ്സലോണക്കും കരുത്തരായ എതിരാളികളെ കിട്ടിയതോടെയാണ് സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് വഴിയൊരുങ്ങിയിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കും ബാഴ്സലോണക്ക് ഇറ്റാലിയന്‍ ഭീമന്മാരായ യുവന്റസുമാണ് എതിരാളികള്‍. 2015-ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബാഴ്സയും യുവന്റസും ഏറ്റുമുട്ടിയിരുന്നു.
അത്ലറ്റികോ മാഡ്രിഡിന് ലെസ്റ്റര്‍ സിറ്റിയും ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് മൊണാക്കോയുമാണ് എതിരാളികള്‍. ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദം ഏപ്രില്‍ 11, 12 തീയതികളിലും രണ്ടാം പാദം 18, 19 തീയതികളിലും നടക്കും.
യൂറോപ്പ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരാളികള്‍ ബെല്‍ജിയം ക്ലബ് ആന്‍ഡര്‍ലക്റ്റ്. മറ്റ് മത്സരങ്ങളില്‍ അയാക്സ് ഷാല്‍ക്കെയെയും സെല്‍റ്റ ജെന്‍കിനെയും ലിയോണ്‍ ബെസിക്റ്റാസിനെയും നേരിടും. ആദ്യപാദം ഏപ്രില്‍ 13നും രണ്ടാം പാദം 20നും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: