രാജാക്കാട്: പൂപ്പാറയില്‍ പന്നിയാര്‍ പുഴയിലെ അനധികൃത കയ്യറ്റങ്ങള്‍ ഒഴിപ്പക്കണമെന്നും പുഴയെ മാലിന്യ മുക്തമാക്കി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഭാരതീയ ജനതാപാര്‍ട്ടി ന്യൂനപക്ഷ മോര്‍ച്ച രംഗത്ത്.
അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പൂപ്പാറ ടൗണില്‍ പ്രതിക്ഷേധ യോഗം സംഘടിപ്പിച്ചു. പതിറ്റാണ്ടുകളായി പുഴ കയ്യേറി അനധികൃത നിര്‍മ്മാണങ്ങള്‍കൊണ്ടും മാലിന്യ നിക്ഷേപങ്ങള്‍കൊണ്ടും പന്നിയാര്‍ പുഴ ഇല്ലാതാകുകയാണ്. പുഴ കയ്യേറി അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതോടെ ഇരുപത് മീറ്ററോളം വീതിയുണ്ടായിരുന്ന പുഴയ്‌ക്ക് നിലവില്‍ ഏഴുമീറ്ററാണ് വീതി. മാത്രവുമല്ല സമീപത്ത് അനധികൃതമായി പ്രവര്‍ത്തിയ്‌ക്കുന്ന അറവുശാലയില്‍ നിന്നടക്കമുള്ള മാലിന്യങ്ങള്‍ നിക്ഷേപിയ്‌ക്കുന്നതും പുഴയിലേയ്‌ക്കാണ്.
ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അനില്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ച യോഗം ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍ ഉദ്ഘാടനം ചെയ്തു. ബിജെപി നേതാക്കളായ സി ഡി സജീവ്, കെ ഇ പൈലി, ജോയിസണ്‍ വറീതുകുട്ടി, സി റ്റി ജോസ്, ദാനിയേല്‍ ജോര്‍ജ്ജ്, ബിജു കോട്ടയില്‍ രഘുനാഥ് കണ്ണാറ, ബാലന്‍ തെക്കേരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















