കണ്ണൂര്‍: ബിഎംഎസ് ഓഫീസുകള്‍ക്കും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കാര്യാലയങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന അക്രമത്തിനെതിരെ ബിഎംഎസ് ജില്ലാ കമ്മറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു. ബിഎംഎസ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്‍, സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍, പി.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
നാളെ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ധര്‍ണ്ണയില്‍ മുഴുവന്‍ തൊഴിലാളികളെയും പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
















