കണ്ണൂര്‍: സിപിഎം സംസ്ഥാനത്താകമാനം ആര്‍എസ്എസ്, ബിഎംഎസ്, ബിഎഎസ്, ബിജെപി കാര്യാലയങ്ങള്‍ക്ക് നേരെയും നേതാക്കളുടെ വീടുകള്‍ക്ക് നേരെയും നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാളെകണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സമിതി ജില്ലാ കണ്‍വീനര്‍ സജീവന് ആറളം അറിയിച്ചു. നാളെ രാവിലെ. 9.30ന് നടക്കുന്ന കൂട്ടായ്മ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് എം.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ്, അഡ്വ.കരുണാകരന് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: