കണ്ണൂര്‍: ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ്മിഷനുമായി ചേര്‍ന്ന് 14 മുതല്‍ 21 വരെ നടത്തുന്ന അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം 14 ന് രാവിലെ 10.30 ന് കലക്ടറേറ്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍വഹിക്കും. ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സൗജന്യ യോഗ പരിശീലനം, അഴീക്കോട് വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കും തെരഞ്ഞെടുത്ത സ്കൂളിലെ കുട്ടികള്‍ക്കുളള യോഗ പരിശീലനം, ശില്പശാല ഡെമോണ്സ്ട്രേഷന്, യോഗ പരിശീലന കോഴ്സ് എന്നിവയും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: