Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 07:24 pm IST
in Business

ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ നിര്‍വഹിക്കുന്നു. ബാങ്ക് സ്ഥാപകനും സിഇഒയും എംഡിയുമായ കെ. പോള്‍ തോമസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരേയും കാണാം

തൃശൂര്‍: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നിലവില്‍ വന്നു. തൃശൂരില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബാങ്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. എടിഎം, ഡെബിറ്റ് കാര്‍ഡുകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തിറക്കി. ബാങ്കിന്റെ വെബ്‌സൈറ്റ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ ബാങ്കിങ് സംവിധാനത്തിന്റെ ഉദ്ഘാടനം കെ. രാജന്‍ എംഎല്‍എ നിര്‍വഹിച്ചു.

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആദ്യ വര്‍ഷത്തില്‍ തുറക്കാന്‍ ലക്ഷ്യമിടുന്ന 85 ശാഖകളില്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടുള്ള 15 ശാഖകള്‍ ഉദ്ഘാടന ദിവസം തുറന്നു. പൂര്‍ണതോതില്‍ റീട്ടെയ്ല്‍ ശാഖകളായ ഇവ അടുത്താഴ്ച പ്രവര്‍ത്തനമാരംഭിക്കും. ഇടപ്പള്ളി, പാലക്കാട്, പാല, തിരുവല്ല, കട്ടപ്പന, പെരിന്തല്‍മണ്ണ, കോഴിക്കോട് എന്നീ പ്രധാന കേന്ദ്രങ്ങളിലാണ് ശാഖകള്‍ തുറക്കുക. 25% ശാഖകളും ബാങ്കിങ് സേവനം ലഭ്യമല്ലാത്ത ഗ്രാമീണ മേഖലയില്‍ തുടങ്ങണമെന്നാണ് റിസര്‍വ് ബാങ്കിന്റെ മാര്‍ഗരേഖ. കേരളത്തില്‍ അത്തരം പ്രദേശങ്ങളില്‍ ബാങ്കിന്റെ കുറഞ്ഞത് 10 ശാഖകളെങ്കിലും തുറക്കും. ആദ്യവര്‍ഷത്തില്‍ തന്നെ ബംഗളൂരു, കൊല്‍ക്കത്ത, മുംബൈ, ദല്‍ഹി, ഹൈദരാബാദ് തുടങ്ങിയ മെട്രോ നഗരങ്ങളിലും ശാഖകള്‍ തുറക്കാന്‍ ബാങ്ക് ലക്ഷ്യമിടുന്നുണ്ട്.

നിശ്ചിതകാലത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് (ടേം ഡെപ്പോസിറ്റ്) ബാങ്കിന്റെ നിര്‍ദ്ദിഷ്ട പലിശനിരക്ക് വിവിധ കാലാവധിക്ക് 5.75% മുതല്‍ 9% വരെയാണ്. സേവിംഗ്സ് ഡെപ്പോസിറ്റുകള്‍ക്ക് അക്കൗണ്ടിലെ മിച്ചം തുകയുടെ അടിസ്ഥാനത്തില്‍ പലിശനിരക്ക് 6% മുതല്‍ 7% വരെയാകും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ടേം ഡെപ്പോസിറ്റുകളില്‍ .05% പലിശ അധികമായി നല്‍കും.

നിലവില്‍ രാജ്യത്തെ 11 സംസ്ഥാനങ്ങളിലായി 93 ജില്ലകളില്‍ 285 ശാഖകളുള്ള ഇസാഫ് മൈക്രോഫിനാന്‍സ് അതിന്റെ എല്ലാ ശാഖകളും ഉപഭോക്തൃ സേവന കേന്ദ്രങ്ങളായോ അള്‍ട്രാ സ്മോള്‍ ബ്രാഞ്ചുകളായോ സാറ്റലൈറ്റ് ഓഫീസുകളായോ മാറ്റുമെന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.

300 കോടി രൂപയിലേറെ സ്വന്തം ഫണ്ടുള്ള ഇസാഫ് അടുത്തിടെ കടപ്പത്രത്തിലൂടെ മറ്റൊരു 330 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. 2020-ഓടെ 20,000 കോടി രൂപയുടെ ബിസിനസാണ് ബാങ്ക് ലക്ഷ്യമിടുന്നത്. കേരള ഗ്രാമീണ ബാങ്ക് മുന്‍ ചെയര്‍മാന്‍ ആര്‍. പ്രഭയാണ് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ചെയര്‍മാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.