കുന്ദമംഗലം: പോലീസ് പിന്തുണയോടെ കുന്ദമംഗലത്ത് സിപിഎം അക്രമം. കഴിഞ്ഞ ദിവസം രാത്രി വ്യാജ പ്രചരണം അഴിച്ചുവിട്ട് പോലീസ് പിന്തുണയോടെ സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സിപിഎം അക്രമത്തില്‍ മാരകമായി പരുക്കേറ്റ ബാലഗോകുലം മേഖലാ സമിതി അംഗം കെ. ശ്രീരാജിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹവീട്ടിലേക്ക് പോകുകയായിരുന്ന ശ്രീരാജിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി പോലീസിന്റെ മുന്നില്‍ വെച്ചാണ് സിപിഎമ്മുകാര്‍ അക്രമിച്ചത്. മുഖം മൂടി ധരിച്ചെത്തിയവര്‍ സിപിഎമ്മുകാരനെ അടിച്ചുപരിക്കേല്പ്പിച്ചുവെന്ന വ്യാജ പ്രചരണം അഴിച്ചുവിട്ടാണ് സിപിഎമ്മുകാര്‍ ശ്രീരാജിനെ ക്രൂരമായി അക്രമിച്ചതും പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതും.
സ്ഥലത്തെത്തിയ പോ ലീസാകട്ടെ സിപിഎമ്മുകാര്‍ക്ക് അനൂകൂലമായ നിലപാടാണ് സ്വീകരിച്ചത്. ശ്രീരാജിന് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ സിഐയുടെ നേതൃത്വത്തില്‍ തല്ലിച്ചതച്ചു. പോലീസ് സ്റ്റേഷനിലെ ചില പോലീസുകാര്‍ സിപിഎമ്മിനു വേണ്ടി വഴിവിട്ട രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ മാധ്യമ സ്ഥാപനങ്ങളില്‍ വിളിച്ച് സിപിഎമ്മിന് അനുകൂലമായി വാര്‍ത്ത പ്രസിദ്ധീകരിപ്പിക്കുകയും ചെയ ്തു. പല കേസുകളിലും പ്രതികളായ സിപിഎമ്മുകാരെ സംരക്ഷിക്കുകയാണ് പോലീസ് ചെയ്യുന്നത്. അക്രമികള്‍ പോലീസ് സഹായത്തോടെ പ്രദേശത്ത് സൈ്വരവിഹാരം നടത്തുകയാണ്. അതേ സമയം ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കള്ളക്കേസു ചുമത്താനാണ് പോലീസ് ശ്രമം.
കഴിഞ്ഞ മാസം 24 ന് ക്ഷേത്ര പരിസരത്ത് വെച്ച് ജവാനെ സിപിഎം അക്രമികള്‍ മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. ക്രൂരമായി മര്‍ദ്ദനമേറ്റ ജവാന് ആശിഷ് കഴിഞ്ഞ ദിവസമാണ് ചികിത്സ പൂര് ത്തിയാക്കി ജോലി സ്ഥലത്തേക്ക് മടങ്ങിയത്. എന്നാല്‍ ജവാനെ മര്‍ദ്ദിച്ച കേസിലെ പ്രതികളെ പിടികൂടാന്‍ ഇതുവരെ പോലീസിനായിട്ടില്ല. മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎമ്മുകാരാണ് ആശിഷിന് നേരെ അക്രമം അഴിച്ചുവിട്ടത്. അക്രമിക്കുന്ന വിഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും ഭരണത്തിന്റെ തണലില്‍ സിപിഎമ്മുകാരെ സംരക്ഷിക്കുകയാണ് പോലീസ് ചെയ്യുന്നത്. അക്രമത്തില്‍ പ്രതിഷേധിച്ച് കുന്ദമംഗലത്ത് സംഘവിവിധക്ഷേത്രസംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇന്നലെ പ്രതിഷേധപ്രകടനവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: