Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ പൊരുതുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 04:24 pm IST
in Sports

റാഞ്ചി: ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറി കരുത്തില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. ഓസീസ് ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 451 റണ്‍സിനെതിരെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സെടുത്തു. 328 പന്തുകളില്‍ നിന്ന് 17 ബൗണ്ടറികളടക്കം 130 റണ്‍സുമായി പൂജാരയും 18 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയും ക്രീസില്‍. പരമ്പരയില്‍ ഇന്ത്യയുടെ ആദ്യ സെഞ്ചുറിയാണ് പൂജാര നേടിയത്. നാല് വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യ ഇപ്പോഴും 91 റണ്‍സ് പിന്നില്‍.

റണ്‍നിരക്കില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും വേഗം കുറഞ്ഞ നാലാമത്തെ ഇന്നിങ്‌സാണ് റാഞ്ചിയില്‍ കണ്ടത്. മിച്ചല്‍ സ്റ്റാര്‍ക്കിനു പകരക്കാരനായി ടീമിലെത്തിയ പാറ്റ് കുമ്മിന്‍സ് നാല് വിക്കറ്റ് വീഴ്‌ത്തി മികച്ച ബൗളിങ്ങ് കാഴ്ചവെച്ചു. രണ്ടു ദിവസത്തെ കളിയും അപ്രവചനീയമായൊരു പിച്ചും ബാക്കി നില്‍ക്കെ, മത്സരം ഏതു ഭാഗത്തേക്കും തിരിയാമെന്ന സ്ഥിതിയാണ്. നാലാം ദിനം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നേടുന്ന റണ്‍സിനെ ആശ്രയിച്ചിരിക്കും മത്സരത്തിന്റെ ഗതി. ഇന്ന് പൂജാരയുടെ മികവില്‍ ഒന്നാം ഇന്നിങ്ങ്‌സ് ലീഡ് നേടാനായിരിക്കും ഇന്ത്യന്‍ ശ്രമം. അതിന് കഴിഞ്ഞാല്‍ ഓസ്‌ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യാം.

ഒന്നിന് 120 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്‌ക്കായി തകര്‍പ്പന്‍ പ്രകടനമാണ് മുരളി വിജയ്-ചേതേശ്വര്‍ പൂജാര കൂട്ടുകെട്ട് കാഴ്ചവച്ചത്. 40 ഓവറോളം ക്രീസില്‍ നിന്ന ഇരുവരും രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 102 റണ്‍സ്. ഈ സീസണില്‍ ഇരുവരും ചേര്‍ന്നുള്ള ആറാം സെഞ്ചുറി കൂട്ടുകെട്ടാണിത്. 2005-06 സീസണില്‍ ഏഴു സെഞ്ചുറി കൂട്ടുകെട്ടുകള്‍ തീര്‍ത്ത ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡന്റിക്കി പോണ്ടിങ് സഖ്യത്തിനുശേഷം ഒരു സീസണില്‍ ഏറ്റവുമധികം സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത സഖ്യവുമായി ഇവര്‍. വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇന്ത്യ ലഞ്ചിന് കയറുമെന്ന് കരുതിയിരിക്കെ, മുരളി വിജയിനെ പുറത്താക്കിയ ഒക്കീഫി ഓസീസ് കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു. ശ്രദ്ധാപൂര്‍വ്വം കളിച്ചുവന്ന മുരളി വിജയിനെ പുറത്താക്കി ഒക്കീഫിയാണ് കംഗാരുക്കള്‍ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

പന്തിന്റെ ഗതി മനസ്സിലാക്കാതെ കയറിക്കളിക്കാന്‍ ശ്രമിച്ച വിജയിനെ, മാത്യു വെയ്ഡ് സ്റ്റമ്പു ചെയ്തു പുറത്താക്കി. 183 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്‌സുമുള്‍പ്പെടെ 82 റണ്‍സായിരുന്നു വിജയിന്റെ സമ്പാദ്യം. തുടര്‍ന്ന് ക്രീസിലെത്തിയത് പരിക്ക് വകവെക്കാതെ കോഹ്‌ലി. എന്നാല്‍ കഴിഞ്ഞ ടെസ്റ്റുകളിലെപ്പോലെ ഇത്തവണയും കോഹ്‌ലിക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ആറ് റണ്‍സെടുത്ത കോഹ്‌ലി കുമ്മിന്‍സിന്റെ പന്തില്‍ സ്മിത്തിന് ക്യാച്ച് നല്‍കി മടങ്ങി. സ്‌കോര്‍ 3ന് 225. തുടര്‍ന്ന് ക്രീസിലെത്തിയ രഹാനെക്കും (14) കരുണ്‍ നായര്‍ക്കും (23), അശ്വിനും (3) മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. രഹാനെയെയും അശ്വിനെയും കുമ്മിന്‍സ് മടക്കിയപ്പോള്‍ കരുണ്‍ നായരെ പുറത്താക്കിയത് ഹെയ്‌സല്‍വുഡ്. സ്‌കോര്‍: 6ന് 328. പിന്നീട് വൃദ്ധിമാന്‍ സാഹയെ കൂട്ടുപിടിച്ച് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ പൂജാര മൂന്നാം ദിവസത്തെ കളി അവസാനിപ്പിച്ചു.

സ്‌കോര്‍ബോര്‍ഡ്

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്ങ്‌സ് 451.

ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ്: കെ.എല്‍. രാഹുല്‍ സി വെയ്ഡ് ബി കുമ്മിന്‍സ് 67, മുരളി വിജയ് സ്റ്റമ്പ്ഡ് വെയ്ഡ് ബി ഒക്കീഫെ 82, ചേതേശ്വര്‍ പൂജാര നോട്ടൗട്ട് 130, വിരാട് കോഹ്‌ലി സി സ്മിത്ത് ബി കുമ്മിന്‍സ് 6, രഹാനെ സി വെയ്ഡ് ബി കുമ്മിന്‍സ് 14, കരുണ്‍ നായര്‍ ബി ഹെയ്‌സല്‍വുഡ് 23, അശ്വിന്‍ സി വെയ്ഡ് ബി കുമ്മിന്‍സ് 3, വൃദ്ധിമാന്‍ സാഹ നോട്ടൗട്ട് 18, എക്‌സ്ട്രാസ് 17, ആകെ 130 ഓവറില്‍ ആറ് വിക്കറ്റിന് 360.

വിക്കറ്റ് വീഴ്ച: 1-91, 2-193, 3-235, 4-276, 5-320, 6-328.

ബൗളിങ്: ഹെയ്‌സല്‍വുഡ്: 31-9-66-1, പാറ്റ് കുമ്മിന്‍സ് 25-8-59-4, ഒക്കീഫെ 43-11-117-1, ലിയോണ്‍ 29-2-97-0, മാക്‌സ്‌വെല്‍ 2-0-4-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

Music

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

Astrology

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

India

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

പുതിയ വാര്‍ത്തകള്‍

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.