ന്യൂദല്‍ഹി: ഭോപ്പാല്‍ ഉജൈന്‍ ട്രെയിന്‍ സ്ഫോടനക്കേസിലെ അന്വേഷണം നീളുന്നത് സത്യ സന്ദേശ് ഫൗണ്ടേഷന് എന്ന ഇസ്ളാമിക സന്നദ്ധ സംഘടനയിലേക്ക്. മലപ്പുറത്തെ സത്യസരണി പോലെ ഇസ്ളാമിക മതപ്രചാരണവും മതംമാറ്റങ്ങളും നടത്തുന്ന സംഘടനയാണ് എസ്എസ്എഫ്.
ഈ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഷാന്‍ എന്ന ആളിലേക്കും എന്‍ഐഎ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാള്‍ ഷിയ മുസ്ളീമാണെങ്കിലും സുന്നികള്ക്കു വേണ്ടിയാണ് പ്രവര്‍ത്തനം. കാണ്‍പൂരിലെ സത്യ സന്ദേശ് ഫൗണ്ടേഷന് അംഗങ്ങള്‍ക്ക് എങ്ങനെയാണ് ട്രെയിനില്‍ സ്ഫോടനം നടത്തിയ ഐഎസുകാരുമായി ബന്ധമുണ്ടായതെന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്.
2016 ജൂലൈയില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ നടന്ന രഹസ്യയോഗത്തില്‍ അഷാന്‍ പങ്കെടുത്തിരുന്നു. ഇയാള്‍ സത്യ സന്ദേശ് ഫൗണ്ടേഷന് അംഗത്തിന്റെ മകനാണ്. ഈ സംഘടന ഹിന്ദുക്കളെ വ്യാപകമായി മതംമാറ്റുന്നതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം പാട്ന ഇന്‍ഡോര്‍ എക്സ്പ്രസ് ദുരന്തമുണ്ടായ ഉടന്‍ സത്യ സന്ദേശ് ഫൗണ്ടേഷന് ആള്ക്കാര് അവിടെയെത്തിയിരുന്നു. ഇവര്‍ ഇത്രയും വേഗം ഇവിടെ എങ്ങനെ എത്തിയെന്നാണ് ചോദ്യം. അതായത് സ്ഫോടന വിവരം നേരത്തെ ഇവര്‍ക്ക് അറിയാമായിരുന്നുവെന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
അന്വേഷണത്തിന് സംയുക്ത പരാശര്‍
ഭോപ്പാല്‍ ഉജൈന്‍ ട്രെയിന്‍ സ്ഫോടനം അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിന്റെ മേധാവിയായി ആസാം കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥ സംയുക്ത പരാശറിനെ നിയമിച്ചു. സോണിപ്പൂര്‍ ജില്ലയിലെ ബോഡോ ഭീകരരെ തച്ചുതകര്‍ത്ത ഉദ്യോഗസ്ഥയാണ് ഇവര്‍. മാര്‍ച്ച് ഏഴിനാണ് ട്രെയിനില്‍ സ്ഫോടനം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: