ശ്രീനഗര്‍: ശ്രീനഗര്‍, അനന്ത്നാഗ് ലോകസഭാ ഉപതെരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തതിനു പിന്നാലെ കശ്മീര്‍ വിഘടനവാദി നേതാവ് മുഹമ്മദ് യാസിന് മാലിക്കിനെ അറസ്റ്റ് ചെയ്തു.
തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം തുടരാതിരിക്കാനാണ് ജെകെഎല്‍ഫ് നേതാവു കൂടിയായ മാലിക്കിനെ അറസ്റ്റ് ചെയ്യുന്നതെന്ന് പോലീസ് അറിയിച്ചു.
ശ്രീനഗറിലെ ജെകെഎല്‍എഫിന്റെ ഓഫിസില്‍ നിന്നാണ് മാലിക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്. വന്‍ പോലീസ് സംഘമാണ് ഓഫിസില്‍ എത്തിയത്. മാലിക്കും ഹുരിയത്ത് കോണ്‍ഫ്രന്‍സ് നേതാവ് സെയ്യദ് അലി ഷാ ഗീലാനിയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പു ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത്. ഇവര്‍ ഒന്നിച്ച് പ്രതിഷേധ പ്രകടനവും നടത്തി.
വിവിധ ജില്ലകള്‍ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പിനെതിരെ ലഘുലേഖകള്‍ ഇവര്‍ വിതരണം ചെയ്തിരുന്നു. ഇത്തരം നീക്കങ്ങള്‍ ഇനിയുണ്ടാവാതിരിക്കാനുള്ള മുന്‍കരുതലായാണ് അറസ്റ്റ്. ശ്രീനഗറില്‍ ഏപ്രില്‍ 9നും അനന്ത്നാഗില്‍ 12നുമാണ് ഉപതെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: