ന്യൂദല്‍ഹി: എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനായി ബിജെപി മൂന്നംഗ സമിതിക്ക് രൂപം നല്‍കി. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി എം.വെങ്കയ്യ നായിഡു എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
ജൂലൈ 17നാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 24ന് നിലവിലെ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കും
















