Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസ് പ്രതിനിധി സഭയ്‌ക്ക് ഇന്നു തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 03:28 pm IST
in India

പ്രതിനിധി സഭയ്‌ക്ക് മുന്നോടിയായി വാര്‍ത്താസമ്മേളനത്തില്‍ അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്‍മോഹന്‍ വൈദ്യ സംസാരിക്കുന്നു. തമിഴ്‌നാട് പ്രാന്ത കാര്യവാഹ് ആടല്‍ അരശന്‍, സഹ പ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ സമീപം

കോയമ്പത്തൂര്‍: ആര്‍എസ്എസ് അഖില ഭാരത പ്രതിനിധി സഭക്ക് ഇന്ന് എട്ടിമട അമൃത വിശ്വവിദ്യാലയത്തില്‍ തുടക്കം. കേരളത്തിലെ സിപിഎം അക്രമം ഉള്‍പ്പെടെ സമകാലീന വിഷയങ്ങള്‍ പ്രതിനിധി സഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്‍മോഹന്‍ വൈദ്യ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് സുരേഷ് ജോഷി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വിശ്വഹിന്ദു പരിഷത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ തുടങ്ങിയവര്‍ പ്രതിനിധി സഭയില്‍ പങ്കെടുക്കും.

നാല്‍പ്പത്തിരണ്ട് പ്രാന്തങ്ങളില്‍ നിന്നായി 1,400 പ്രതിനിധികള്‍ മൂന്നു ദിവസത്തെ യോഗത്തിനെത്തും. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. ഗ്രാമ വികസന പദ്ധതികള്‍, ഗോ സംരക്ഷണം, കുടുംബ-സാമൂഹ്യ-വ്യവസ്ഥയിലെ മൂല്യബോധം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് ഡോ. വൈദ്യ പറഞ്ഞു.

കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും നേരെ സിപിഎം നടത്തുന്ന അക്രമങ്ങള്‍ രാജ്യത്തെ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതായി സഹ പ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ പറഞ്ഞു. ഇതിന്റെ ഫലമായി കേരളത്തില്‍ മാറ്റം കണ്ടു തുടങ്ങി. സിപിഎം നേതൃത്വവും സര്‍ക്കാരും പനര്‍ വിചിന്തനത്തിന് തയാറായി. ചില ഒറ്റപ്പെട്ട അക്രമങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതിന്റെ തോത് കുറഞ്ഞു. ഇത് സ്വാഗതാര്‍ഹമെന്നും നന്ദകുമാര്‍ പറഞ്ഞു.

കേരളത്തില്‍ സിപിഎം നടത്തിയ ആക്രമണങ്ങള്‍ വ്യക്തമാക്കുന്ന ഫോട്ടോ പ്രദര്‍ശനവും ചര്‍ച്ചകളും ഉള്‍പ്പെടെ രാജ്യവ്യാപകമായി 585 പ്രതിഷേധ പരിപാടികള്‍ സംഘം സംഘടിപ്പിച്ചു. നിരവധി സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകരും ചിന്തകരും പങ്കെടുത്തു. കേരളത്തില്‍ ഇതിനു പുറമേ 750 കേന്ദ്രങ്ങളില്‍ വലിയ യോഗങ്ങളും സംഘടിപ്പിച്ചു, നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്, കര്‍ണാടകം ഉള്‍പ്പെടെ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു ജീവന്‍ നഷ്ടമാകുന്നുണ്ട്. ദേശവിരുദ്ധ ഭീകരസംഘടനകളാണ് പല സംഭവങ്ങള്‍ക്കും പിന്നില്‍. അഖില ഭാരത പ്രതിനിധി സഭ ഇക്കാര്യം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യുമെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു.

സര്‍സംഘചാലക് മോഹന്‍ ഭാഗവത് പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യും. സര്‍ കാര്യവാഹ് സുരേഷ് ജോഷി അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ തമിഴ്‌നാട് പ്രാന്തകാര്യവാഹ് ആടല്‍ അരശനും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു
India

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.