ന്യൂദല്‍ഹി: ഇന്ത്യ പതിനൊന്ന് പാക് തടവുകാരെ സ്വതന്ത്രരാക്കി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഇന്ത്യന്‍ പ്രധാനമന്ത്രി മോദി നടത്തിയ അനൗദ്യോഗീക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാക് തടവുകാരെ വിട്ടയക്കാനുള്ള തീരുമാനമുണ്ടായത്.
ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ തടവുകാരെ മോചിപ്പിക്കണമെന്നായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം. കുല്ഭൂഷന് യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഇതുപോലൊന്ന് നടക്കുന്നത്.
കഴിഞ്ഞയാഴ്ച പഞ്ചാബിലെ പാക് അതിര്‍ത്തി കടന്നെത്തിയ രണ്ട് കുട്ടികളേയും ഇന്ത്യ വിട്ടയച്ചിരുന്നു. അലി റെസ (11), ബാബര്‍ (10) എന്നിവരെയാണ് അന്ന് തിരിച്ചയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: