സാന്‍സീറോ:മാറ്റി ഫെര്‍ണാണ്ടസിന്റെ ഗോളില്‍ എസി മിലാന് വിജയം.സിരി എ ലീഗില്‍ അവര്‍ ഏകപക്ഷീയമായ ഒറ്റഗോളിന് ജീനോവയെ തോല്‍പ്പിച്ചു.
ആദ്യ പകുതിയുടെ 33-ാം മിനിറ്റിലാണ് ഫെര്‍ണാണ്ടസ് വിജയഗോള്‍ നേടിയത്.രണ്ടാം പകുതയിലും മിലാന് തകര്‍ത്തുകളിച്ചു.ഒട്ടെറെ അവസരങ്ങളും ലഭിച്ചു.പക്ഷെ ലൂക്കാസിന്റെയും ഫെര്‍ണാണ്ടസിന്റെയും ഷോട്ടുകള്‍ ലക്ഷ്യം കണ്ടില്ല.
കഴിഞ്ഞയാഴ്ച യുവന്റസിനെതിരേ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് എസി മിലാന്‍ തോറ്റിരുന്നു.
















