ന്യൂദല്‍ഹി: നാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. പാണ്ഡവ നഗർ നിവാസിയായ ഗോലു (24)വിനെയാണ് നാട്ടുകാർ തല്ലിക്കൊന്നത്. കഴിഞ്ഞ വ്യാഴാഴ്ച കിഴക്കന്‍ ദല്‍ഹിയിലെ പാണ്ഡവ് നഗറിലായിരുന്നു സംഭവം.
വഴിയോരത്ത് നിന്ന് പലഹാരം വാങ്ങാനായി പോയ പെണ്‍കുട്ടിയെ കാണുന്നില്ലെന്ന് പറഞ്ഞ് അമ്മ തിരക്കിയിറങ്ങിയപ്പോഴാണ് ഗോലു സമീപത്തുള്ള സഞ്ചയ് തടാകത്തിനടുത്തേക്ക് പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയതായി പ്രദേശവാസികള്‍ ഇവരെ അറിയിച്ചത്.
തടാകക്കരയിലെത്തിയ അമ്മയും നാട്ടുകാരും ഗോലു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കാണുകയായിരുന്നു. പ്രകോപിതരായ ജനക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
















