ആധുനിക-പാശ്ചാത്യവല്‍ക്കരണങ്ങളെ
വേര്‍തിരിച്ചറിയണം : ആചാര്യശ്രീ രാജേഷ്
കണ്ണൂര്‍: ആധുനികവല്‍ക്കരണത്തെയും പാശ്ചാത്യവല്‍ക്കരണത്തെയും വേര്‍തിരിച്ചു മനസ്സിലാക്കണെന്ന് കാശ്യപാശ്രമം കുലപതി ആചാര്യശ്രീ രാജേഷ് അഭിപ്രായപ്പെട്ടു. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കണ്ണൂര്‍ വട്ടപ്പൊയിലില്‍ നിര്‍മ്മിച്ച വേദ ഗുരുകുലം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികതയെ സ്വീകരിക്കുന്നതിനു പകരം പലപ്പോഴും നാം പാശ്ചാത്യ സംസ്‌കാരത്തെ അനുകരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്, അത് സമൂഹത്തിന് ഗുണകരമാവില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാഗതസംഘം ഓര്‍ഗനൈസിംഗ് സെക്രട്ടറി അഡ്വ.വിജയന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ അമൃതാനന്ദമയിമഠത്തിലെ സ്വാമി അമൃതകൃപാനന്ദപുരി, പയ്യന്നൂര്‍ അവധൂതാശ്രമത്തിലെ സാധു വിനോദ്ജി എന്നിവര്‍ അനുഗ്രഹഭാഷണം നടത്തി. കണ്ണന്‍.കെ, ഡോ.കെ.എച്ച്.സുബ്രഹ്മണ്യന്‍, ഡോ.പി.മനോഹരന്‍, അഡ്വ.ടി.ഒ.മോഹനന്‍, കെ.ജി.ബാബു, വിനായകചന്ദ്രദീക്ഷിതര്‍, എന്‍.വാസവന്‍, കെ.പി.പവിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രാവിലെ 7.30ന് വേദപാരായണം, തുടര്‍ന്ന് ശാലാപ്രവേശന യജ്ഞം എന്നിവയോടെയാണ് ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചത്. വിപുലമായ വൈദിക ഗ്രന്ഥപ്രദര്‍ശിനിയും ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു.
















