Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 11:02 pm IST
inKannur

ഇരിട്ടി: മണിക്കൂറുകളോളം ആറളം, മുഴക്കുന്ന് പഞ്ചായത്തുകളിലെ ജനങ്ങളെയും വനംവകുപ്പ്, പോലീസ് വിഭാഗങ്ങളിലെ ഉദേ്യാഗസ്ഥരെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ജനവാസകേന്ദ്രത്തില്‍ കാട്ടാനകളുടെ വിളയാട്ടം. ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും ഇറങ്ങിയ രണ്ട് കൊമ്പനും ഒരു മോഴയുമടക്കം മൂന്ന് ആനകളാണ് രണ്ട് പഞ്ചായത്തിലെയും ജനങ്ങളെ പത്ത് മണിക്കൂറോളം നേരം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്.

ഞായറാഴ്ച പുലര്‍ച്ചയോടെ ആറളം സ്‌കൂളിന് സമീപത്തെ കെ.വി.കാസിമിന്റെ വീട്ടുമതില്‍ തകര്‍ത്തുകൊണ്ടാണ് കാട്ടാനകള്‍ പുഴയിലേക്കിറങ്ങിയത്. ചാക്കാട് ഇസ്ഹാക്കിന്റെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടമടക്കം അയ്യപ്പന്‍കാവ്, കൂടലാട് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കൃഷിക്കാരുടെ വാഴകളും മറ്റു കാര്‍ഷിക വിളകളും നശിപ്പിച്ചു. ഇതിനിടയില്‍ പൂതക്കുണ്ടിലെ വിജയന്റെ വീട്ടുപറമ്പിലെ പ്ലാവില്‍ നിന്നും ചക്കകളും പറിച്ചെടുത്തു തിന്നു. തുടര്‍ന്ന് ആറളം പാലത്തില്‍ കയറിയ ആനകള്‍ പുഴക്കരയിലിറങ്ങി നില്‍പ്പ് തുടങ്ങി.

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കൊട്ടിയൂര്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ വി.രതീശന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും ആറളം, കരിക്കോട്ടക്കരി, മുഴക്കുന്ന്, പേരാവൂര്‍ സ്‌റ്റേഷനുകളിലെ എസ്‌ഐമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും ചേര്‍ന്ന് ആനകളെ വനത്തിലേക്ക് കയറ്റിവിടുവാനുള്ള ശ്രമം ആരംഭിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, മുഴക്കുന്ന് പഞ്ചായത്തു പ്രസിഡന്റ് ബാബു ജോസഫ്, എംഎല്‍എ അഡ്വ. സണ്ണി ജോസഫ്, പഞ്ചായത്തംഗങ്ങളായ പി.പി.മുസ്തഫ, കെ.ഉമേശന്‍, കെ.വി.റഷീദ്, രവി എന്നിവരും സ്ഥലത്തെത്തിയിരുന്നു.

പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും മറ്റും രണ്ടുതവണ ആനകളെ തുരത്തി വിട്ടെങ്കിലും വീണ്ടും കാട്ടാനകള്‍ പുഴയോരത്തേക്കു തന്നെ തിരിച്ചുവന്നു. ഇതിനിടയില്‍ ജനങ്ങള്‍ പ്രദേശത്തെ വിവിധ ഭാഗങ്ങളില്‍ തടിച്ചുകൂടി നിന്നതിലെ അപകടം മനസ്സിലാക്കിയ ഉദേ്യാഗസ്ഥര്‍ പ്രദേശത്തെ മുസ്‌ലിം പള്ളികളിലെ മൈക്കുകളിലൂടെ ജനങ്ങള്‍ക്ക് വീടുകളില്‍ നിന്നും മറ്റും പുറത്തിറങ്ങാതിരിക്കാന്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഒടുവില്‍ വനപാലകര്‍ ഉച്ചക്ക് 12 മണിയോടെ നടത്തിയ ശ്രമമാണ് വിജയം കണ്ടത്. എന്നാല്‍ വനപാലകര്‍ പ്രതീക്ഷിച്ചതിന് വിപരീതമായി ആനകള്‍ പുഴകടന്നു ആറളം ഭാഗത്തെ ജനവാസ കേന്ദ്രത്തിലേക്കാണ് കയറിയത്. ഇത് ആശങ്ക ഉണര്‍ത്തിയെങ്കിലും വനപാലകരുടെ സമയോജിതമായ ഇടപെടല്‍ മൂലം പുഴക്കരയിലെ കൃഷിയിടങ്ങളിലൂടെ കക്കുവ പുഴകടത്തി കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ആറളം ഫാമിലേക്കു കയറ്റി വിട്ടതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്.

ആറളം ആദിവാസി പുനരധിവാസ മേഖലക്ക് ചുറ്റും ആനമതിലും, ഫെന്‍സിംഗും മറ്റും തീര്‍ത്തതിനെ തുടര്‍ന്നാണ് കാട്ടാനകള്‍ പുഴകടന്നും മറ്റും ഈ പ്രദേശങ്ങളില്‍ എത്താന്‍ തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടാഴ്ചക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് ഈ മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ ആനയിറങ്ങുന്നത്. ഇതിടെ പ്രദേശവാസികള്‍ ആകെ ഭീതിയിലായിരിക്കയാണ്. ഇതിനു പരിഹാരം കാണാനായി ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉടനടി ഉണ്ടാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.